കോട്ടയം > കള്ളപ്രചാരകരെ സംഘടിപ്പിക്കുന്നതിൽ ഏഷ്യാനെറ്റിനെപ്പോലെ മിടുക്കുള്ള ഒരു മാധ്യമം ഭൂമുഖത്തുണ്ടോ എന്ന് സംശയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങൾ അജൻഡ നിശ്‌ചയിക്കേണ്ട. സിപിഐ എമ്മിന്റെ അജൻഡ പാർട്ടി തീരുമാനിക്കും. അതുവച്ച് കമ്മിറ്റികൾ ചേരും - എം വി ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങൾ അജൻഡ നിശ്‌ചയിക്കേണ്ടതില്ല. പാർട്ടിയുടെ അജൻഡ പാർട്ടി നിശ്‌ചയിക്കും. ഏഷ്യാനെറ്റിന്റെ മുതലാളിമാർ ബിജെപിയുടെ രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്. കോർപ്പറേറ്റുകളാണ്. കോർപ്പറേറ്റുകൾ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത് സ്വന്തം നിലയിൽ മാധ്യമസ്ഥാപനങ്ങൾ നടത്തുക എന്നതാണ്.
മാധ്യമങ്ങൾക്ക് കൃത്യമായ രാഷ്‌ട്രീയമുണ്ട്. ആ രാഷ്‌ട്രീയത്തോടെയുള്ള ചോദ്യങ്ങൾക്ക് വിധേയമാകേണ്ട ആവശ്യം പാർട്ടിക്കില്ല. ആർക്കെങ്കിലും എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കിൽ അത് മുഴുവൻ വെളിപ്പെടുത്തിക്കോട്ടെ. മാധ്യമങ്ങൾക്ക് ഉണ്ടെങ്കിൽ അതും വെളിപ്പെടുത്താം. സിപിഐ എമ്മിന് ഒന്നും ഭയപ്പെടാനില്ല. ഇത്തരം ആരോപണങ്ങൾ സിപിഐ എം ഗൗരവത്തിൽ എടുത്തിട്ടില്ല. എന്തെങ്കിലും വന്നാൽ അതിന് കൃത്യമായി മറുപടി പറഞ്ഞ് പോകും.
സംസ്ഥാന കമ്മിറ്റിയിൽ വരുന്നതെല്ലാം മാധ്യമങ്ങളോട് പറയുന്നില്ല. സ്വന്തമായി തിരക്കഥയുണ്ടാക്കി അതിൽ ചർച്ച നടത്തുകയാണ് മാധ്യമങ്ങൾ. ശരിയല്ലാത്ത ചോദ്യം ചോദിക്കുന്നതിന് ശരിയല്ലാത്ത ഉത്തരം പറയാൻ ഉദ്ദേശിക്കുന്നില്ല - എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..