04 December Friday

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

കൊച്ചി> എം ശിവശങ്കറിനെ ഇഡി ഇന്ന് കോടതിയില്‍ ഹാജരാക്കും. 11 മണിയോടെയാകും   മജിസ്ട്രേറ്റിന് മുന്നില്‍ ശിവശങ്കറിനെ ഹാജരാക്കുക. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്നലെ ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഇഡി ഒരാഴ്‌ചത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടേക്കും

കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വപ്‌നയുടെ 30 ലക്ഷം രൂപ ഒളിപ്പിക്കാന്‍ സാഹായിച്ചു എന്നാണ് കേസ്‌.

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top