തിരുവനന്തപുരം> സംസ്ഥാന സ്കൂള്‍ കായികമേളയിലെ സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണമെഡലും 100 മീറ്ററില്‍ വെള്ളി മെഡലും നേടിയ എം കെ വിഷ്ണുവിന് ഏറ്റവും മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി എ കെ ബാലന്. വിഷ്ണു കേരളത്തിന്റെ അഭിമാനമാണ്. പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് കായിക രംഗത്തെ മികച്ച നേട്ടം വിഷ്ണു കൈവരിച്ചിരിക്കുന്നത്.
കൂടുതല്‍ മികച്ച പരിശീലനവും മറ്റ് സൗകര്യങ്ങളും ലഭിച്ചാല്‍ ഇന്നത്തേതിലും മെച്ചപ്പെട്ട സമയത്തോടെ തിളങ്ങുന്ന വിജയങ്ങള്‍ നേടാന്‍ വിഷ്ണുവിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കും; മന്ത്രി വിശദീകരിച്ചു
പട്ടികജാതി--പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡല്‍ സ്പോര്‍ട്സ് റസിഡന്‍ഷ്യല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. വിഷ്ണുവിന്റെ ഇരട്ട വിജയം ആവേശം പകരുന്നതാണ്. വിജയപഥത്തില്‍ എല്ലാ പിന്തുണയും സഹായങ്ങളുമായി പട്ടികജാതി-പട്ടികവര്‍ഗ - പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും മന്ത്രി പറഞ്ഞു. വയനാട് മുണ്ടക്കൊല്ലി സ്വദേശിയാണ്