27 September Wednesday

പ്രസംഗത്തിനിടെ എം കെ മുനീർ വേദിയിൽ കുഴഞ്ഞുവീണു

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

തിരുവനന്തപുരം > യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎൽഎ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്. സി പി ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിൽഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. അൽപനേരത്തെ വിശ്രമത്തിന്‌ ശേഷം പ്രസംഗം പൂർത്തിയാക്കിയാണ്‌ മുനീർ മടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top