04 December Friday

എം ഭാസ്കരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


തിരുവനന്തപുരം > സിപിഐഎം നേതാവും മുന്‍ കോഴിക്കോട് മേയറുമായ എം. ഭാസ്കരന്‍റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശാഭിമാനി ജീവനക്കാരനായിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് വന്നത്. മേയര്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിന്‍റെ വികസനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭാവനാപൂര്‍ണ്ണമായി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ദൃഢനിശ്ചയത്തോടെ അവ പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമെന്ന നിലയില്‍ സംഘടനാ രംഗത്തും അദ്ദേഹം കഴിവുതെളിയിച്ചു.  കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ വികസനത്തിലും നവീകരണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടണ്ടെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top