18 July Thursday

പ്രമുഖ വ്യവസായി എം എ മുഹമ്മദ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

കോഴിക്കോട്> പ്രമുഖ വ്യവസായിയും അഹമ്മദീയ ജമാഅത്ത് മുൻ കേരളാ അമീറുമായ എം എ മുഹമ്മദ് (87) അന്തരിച്ചു. സാമൂഹ്യസേവനരംഗത്ത് നിസ്തുല സേവനങ്ങള്‍പ്പിച്ച അദ്ദേഹം കാലിക്കറ്റ് ടൈൽ കമ്പനി മാനേജിങ് ഡയറക്ടറും ഫറോക്ക് ബോർഡ് ചെയർമാനുമാണ്.

മൃതദേഹം മകൻ പരേതനായ എം എ അബ്ദുൽ അസീസിന്‍റെ മുക്കത്തിനടുത്ത സൗത്ത് കൊടിയത്തൂരിലെ വസതിയിൽ നാളെ രാവിലെ വരെ പൊതുദർശനത്തിനു വെക്കും. ശേഷം ഖബറടക്കാനായി നാളെ പഞ്ചാബിലെ ഖാദിയാനിലേക്ക് കൊണ്ടുപോകും.

ഭാര്യമാർ: പരേതയായ കെ ആസ്യ, ജമീല. മക്കൾ: പരേതനായ എം.എ.അബ്ദുൽ അസീസ്, എം.എ നാസർ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), എം.എ അഷ്റഫ് (ഫറോക്ക് ബോർഡ് ഡയറക്ടർ), എം.എ ബഷീർ (ഫറോക്ക് ബോർഡ് ഡയറക്ടർ), എം.എ റുഖിയ, എം.എ നർഗീസ്, എം.എ സലീന, എം.എ നജീന, എം.എ ഷെമീന, എം.എസൗബിന, എം.എ രഹ്ന. മരുമക്കൾ: എ.എം കുട്ടിഹസ്സൻ, ഡോ. കെ.കെ അഹമ്മദ്കുട്ടി, പരേതനായ യൂസഫ് സിദ്ദീഖ് (ജോ. ആർ.ടി.ഒ), ഡോ. കെ ടി സലീം, ഡോ. എം.എ മജീദ്, ഡോ. നസീം, എം ഹരീറ (ഫറോക്ക്), ബി.പി സുഹറ, അഫ്രീൻ. സഹോദരങ്ങൾ: പരേതനായ എം.എ ഹുസൈൻ, എം.എ ലവകുട്ടിഹാജി, എം.എ അബ്ദുറഹ്മാൻ ഹാജി


പ്രധാന വാർത്തകൾ
 Top