17 January Sunday

പാചകവാതക വിലവര്‍ദ്ധന: ശക്തമായ പ്രതിഷേധം ഉയരണമെന്ന് എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

തിരുവനന്തപുരം > പെട്രോള്‍, ഡീസല്‍ വില പ്രതിദിനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെ പാചകവാതകത്തിനും കുത്തനെ വിലകൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.    

കോവിഡ് കാലത്ത് ദുരിതജീവിതം നയിക്കുന്ന ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നത് കണ്ണില്‍ചോരയില്ലാത്ത നടപടിയാണ്. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ക്കു കുത്തനെ വിലകൂടുന്ന സാഹചര്യത്തില്‍ പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതഭാരം ഇരട്ടിയാക്കും.    

കഴിഞ്ഞ അഞ്ചു മാസമായി പാചകവാതകത്തിനു സബ്‌സിഡി നല്‍കുന്നില്ല. അന്താരാഷ്ട വിപണിയില്‍ വിലയിടിഞ്ഞപ്പോള്‍ സബ്‌സിഡി ഉള്ളതും ഇല്ലാത്തതും തമ്മില്‍ അന്തരമില്ലാതായി എന്നതാണ് അതിനു പറഞ്ഞ ന്യായം. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയെന്നു പറഞ്ഞ് വില കൂട്ടിയപ്പോള്‍ സബ്‌സിഡിയെക്കുറിച്ച് മിണ്ടാട്ടമില്ല. ഈ ഇരട്ടത്താപ്പാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ തുടരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്‍മോഹന്‍  സിംഗ് സര്‍ക്കാരാണ് ഇത്തരം ജനദ്രോഹനയങ്ങള്‍  തുടങ്ങിയതും വ്യാപകമാക്കിയതും.   

ജനങ്ങളെ ഏതുവിധേനയും കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളുടെ പോക്കറ്റ് വീര്‍പ്പിക്കുകയാണ്. ദുരിതകാലത്തു പോലും അതിനു അറുതിയില്ലെന്നതാണ് ദുഃഖകരം. കേന്ദ്ര സര്‍ക്കാരിന്റെ ഈ ക്രൂരതയ്ക്ക് അറുതി വരുത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.  



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top