02 December Friday

ലോ പ്രഷര്‍ സ്‌പ്രേ ഉപകരണം: കുസാറ്റിന് പേറ്റന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ഡോ. എം കെ ജയരാജ്, ഡോ. ശ്രീകുമാർ

കളമശേരി
കുസാറ്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലെ ഐപിആര്‍ ഫെസിലിറ്റേഷന്‍ സെല്‍ വികസിപ്പിച്ച, നേര്‍ത്ത ഫിലിമുകളില്‍ കോട്ടിങ് നല്‍കുന്നതിനുള്ള ലോ പ്രഷര്‍ സ്‌പ്രേ പൈറോളിസിസ് ഉപകരണത്തിന് കുസാറ്റിന്റെ പേരില്‍ ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു.

കുസാറ്റ് ഫിസിക്സ് വകുപ്പ് മുന്‍ മേധാവിയും പ്രൊഫസറും കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. എം കെ ജയരാജ്, കുസാറ്റ് ഫിസിക്സ് വകുപ്പിലെ ഗവേഷകനും ഡെല്‍ഗാഡോ കോട്ടിങ്‌ ആന്‍ഡ് ടെക്നോളജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ഡോ. ശ്രീകുമാറും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഈ ഉപകരണം പരീക്ഷണശാലകളിൽ അര്‍ധചാലകത്തിന്റെയും മെറ്റല്‍ ഓക്‌സൈഡിന്റെയും നേര്‍ത്ത ഫിലിമുകളുടെ ഗവേഷണത്തിനും വികസനത്തിനും ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top