29 July Thursday

ഇന്നുകൂടി സമ്പൂർണ 
ലോക്ക്ഡൗൺ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

തിരുവനന്തപുരം> വാരാന്ത്യനിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഞായറാഴ്ചകൂടി കർശന നിയന്ത്രണം തുടരും. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ.

ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകൾ രാത്രി ഏഴുവരെ തുറക്കാം. ബാർ, ബിവറേജസ്‌, ബിയർ ആൻഡ്‌ വൈൻ പാർലറുകൾ പ്രവർത്തിക്കില്ല. കെഎസ്‌ആർടിസി സർവീസ്‌ ഉണ്ടാകില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാത്രി ഏഴുവരെ ഹോം ഡെലിവറി മാത്രം. ഹോം ഡെലിവറി പ്രായോഗികമല്ലാത്തയിടങ്ങളിൽ നേരിട്ടെത്തി ഭക്ഷണം വാങ്ങാൻ അനുമതിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top