15 October Tuesday

ഉപതെരഞ്ഞെടുപ്പ്: കൊല്ലം കുളക്കടയില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കൊല്ലം > കൊല്ലം ജില്ലയില്‍  കുണ്ടറ, കുളക്കട പഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകളില്‍  നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും  യുഡിഎഫും വിജയിച്ചു. കുളക്കട പഞ്ചായത്ത് മലപ്പാറ വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.  കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

കുളക്കട മലപ്പാറ വാര്‍ഡില്‍ സിപിഐ എം മലപ്പാറ ബ്രാഞ്ച് അംഗം സുനില്‍കുമാറാണ് വിജയിച്ചത്. 198 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്.  സുനില്‍ കുമാറിന് 566 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി  തങ്കമ്മയ്ക്ക് 368 വോട്ടും ലഭിച്ചു. പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസിലെ ഗോപിയുടെ മരണത്തെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗോപിയുടെ ഭാര്യയാണ്  തങ്കമ്മ. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച  സിന്ധുവിന് 129 വോട്ട് ലഭിച്ചു.

കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് പത്താംവാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്‌പിയിലെ  അനില്‍കുമാര്‍ വിജയിച്ചു. 104 വോട്ടാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ജിജി റോയിക്ക് 191 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി റാബുജിയ്ക്ക് 184 വോട്ടും ലഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top