24 June Monday

ഉപതെരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ രണ്ടിടത്ത് എല്‍ഡിഎഫ് വിജയം; ഒരു സീറ്റ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

പാലക്കാട് > പാലക്കാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വന്‍ വിജയം. 248 വോട്ടുഗകളുടെ ഭൂരിപക്ഷത്തിന് സിപിഐ എം സ്ഥാനാര്‍ഥി ടി പി സലാമുവാണ് വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 114 വോട്ടുകളുടെ ലീഡാണ് ഉണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയകൃഷ്ണനും സിപിഐ സ്ഥാനാര്‍ഥിയായി മുഹമ്മദും മത്സരിച്ചിരുന്നു. സിപിഐ എമ്മിലെ ടി എസ് പ്രസാദി ന്റെ നിര്യാണത്തെതുടര്‍ന്നാണ്് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വര്‍ഷങ്ങളായി യുഡിഎഫ് കൈവശം വെച്ചിരുന്ന നെല്ലിയാമ്പതി ലില്ലി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ പി അംബികയാണ് വിജയിച്ചത്. യുഡിഎഫ് പ്രതിനിധി ലക്ഷ്മി ശിവരാജന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശ്രുതി (യുഡിഎഫ് ), കവിത (ബിജെപി) എന്നിവരിയാരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍.

അഗളി പഞ്ചായത്തിലെ പാക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 14 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജയറാമാണ് വിജയിച്ചത്. കഴിഞ്ഞ തവണ 247 വോട്ട് നേടി എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി സുരേഷിന് 286 വോട്ട നേടി രണ്ടാമതെത്തി. 164 വോട്ടുമായി ബിജെപിയാണ് മൂന്നാമത്. കോണ്‍ഗ്രസിലെ യു ആര്‍ നീലകണ്ഠ്ന്‍ മരിച്ചതിനെ തുടര്‍ന്നാണ്് ഉപതെരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പി എസ് വിപിനാണ് വിജയിച്ചത്. മുന്‍  കൗണ്‍സിലര്‍ കൂടിയായ പി സത്യഭാമയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കുവേണ്ടി എന്‍ ശാന്തകുമാരനായിരുന്നു സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ വി ശരവണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്് വേണ്ടിവന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top