03 June Saturday

ചെങ്ങോടു മലയിൽനിന്ന് പുതിയ ഇനം പല്ലിയെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

Caption : ചെങ്ങോടു മലയിൽനിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലി

ബാലുശേരി
കോഴിക്കോട് ജില്ലയിലെ ചെങ്ങോടുമലയിൽ നിന്നും പുതിയ ഇനം പല്ലി വർഗ ജീവിയെ കണ്ടെത്തി. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ മാഗസിനായ ജേണൽ ഓഫ് ഹെർപ്പറ്റോളജിയുടെ പുതിയ പതിപ്പിലാണ്‌ ഇതുസംബന്ധിച്ച  പ്രബന്ധം പ്രസിദ്ധീകരിച്ചത്. സിർട്ടോഡാക്‌ടൈയ്‌ലസ് ചെങ്ങോടുമലൻസിസ് (Cyrtodactylus chengodumalaensis)അഥവാ ചെങ്ങോടുമല ഗെകൊയില്ല എന്നാണ് പുതിയ ഇനം പല്ലിയെ നാമകരണം ചെയ്തത്. അമേരിക്കയിലെ വില്ലനോവ യൂണിവേഴ്സിറ്റിയിലെ ഡോ. ആരൻ ബോവർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. ഇഷാൻ അഗർവാൾ മുംബൈ ആസ്ഥാനമായുള്ള താക്കറേ ഫൗണ്ടേഷനിലെ ഡോ. അക്ഷയ് ഖണ്ടേക്കർ,  കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. സന്ദീപ് ദാസ്,  സ്വതന്ത്ര ഗവേഷകനായ ഉമേഷ് പാവുക്കണ്ടി എന്നിവരടങ്ങിയ സംഘമാണ് പല്ലിയെ കണ്ടെത്തിയത്.

 കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ചെങ്ങോടുമലയിൽ കണ്ടെത്തുന്ന രണ്ടാമത്തെ പല്ലിവർഗ ജീവിയാണ് ഇത്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കം  ജനകീയ സമരത്തെ തുടർന്ന് അവസാനിപ്പിച്ചതാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top