15 May Saturday

മുഖ്യമന്ത്രിക്ക്‌ അഭിനന്ദനവുമായി കാന്തപുരം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കോഴിക്കോട്‌> മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി സമസ്‌ത കേരള  ജം ഇയ്യത്തുൽ ഉലമാ അഖിലേന്ത്യാ ജനറൽ സെക്രട്ടറി  കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ‘വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ  അഞ്ചുവർഷക്കാലത്ത്, ജനങ്ങൾക്ക് ആവശ്യമുള്ള   സേവനങ്ങൾ ലഭ്യമാക്കി പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടാൻ  നേതൃത്വം നൽകിയ സർക്കാറിന്റെ നിലപാടിനുള്ള അംഗീകാരമാണിത്.

പൗരത്വവിഷയം മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല;  ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്നതാണ് എന്ന നിലയിൽ ബോധവത്കരണത്തിനും   പ്രതിഷേധങ്ങൾക്കും മുഖ്യമന്ത്രി മുന്നിലുണ്ടായി .   ബന്ധപ്പെടുന്ന കാര്യങ്ങളിൽ  മാതൃകാപരമായ തീരുമാനം കൈക്കൊള്ളുന്ന സമീപനമായിരുന്നു .

മതേതര  മൂല്യങ്ങൾ സമൂഹത്തിലേക്ക് ആഴത്തിൽ പടർത്തി, അടുത്ത അഞ്ചുവർഷങ്ങളിലും   മികച്ച നിലയിൽ ഭരണത്തിന്‌  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിയട്ടെ എന്നും കാന്തപുരം അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top