22 February Saturday

കൈകോർത്ത്‌ തൃശ്ശൂരും ഏറ്റുചൊല്ലി; "പൗരരെല്ലാം തുല്യര്‍, വിണ്ടുകീറാനാവില്ല ഞങ്ങളെ"

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

തൃശൂര്‍ > കോര്‍ത്തുപിടിക്കുന്ന കൈകള്‍ നീട്ടിപ്പിടിച്ച് അവർ പ്രഖ്യാപിച്ചു. പൗരരെല്ലാം തുല്യര്‍. വിണ്ടുകീറാനാവില്ല ഞങ്ങളെ. ജാതി, മതം, വംശം, ലിംഗം, ജനിച്ച പ്രദേശവും തിരിച്ച് വേര്‍തിരിക്കാനാവില്ല. എഴുപതാം ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ രണ്ടാംസ്വാതന്ത്ര്യ സമരത്തിന്റെ കാഹളമായി അത് മാറി. തൃശൂർ ജില്ലയിൽ71 കിലോമീറ്ററില്‍ മനുഷ്യമഹാശൃംഖലക്കുപകരം പലയിടങ്ങളില്‍ മനുഷ്യക്കോട്ടയായിമാറി.  സാംസ്കാരിക ജില്ലയുടെ സമസ്തവും സമ്പന്നവുമായ മഹാപൈതൃകം വിളിച്ചോതിയ കാഹളം.

സ്വാതന്ത്ര്യ സമര ഗീതങ്ങൾ രചിച്ച വള്ളത്തോളിൻറ്റെ സ്മരണയുയര്‍ത്തുന്ന ചെറുതുരുത്തിയില്‍ ജില്ലയുടെ ആദ്യംകണ്ണി പിറന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ജില്ലയുടെ ആദ്യകണ്ണിയായി. ഐതിഹാസികമായ പരിയാരം സമരത്തിന്റെ ചോരകിനിയുന്ന മണ്ണായ ചാലക്കുടി പൊങ്ങത്ത് മന്ത്രി വിദ്യാഭ്യാസമന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ് ജില്ലയുടെ കൈകള്‍ എറണാകുളത്തേക്ക് കൈമാറി.

ഞായറാഴ്ച ഉച്ചയോടെ നാടാകെ ദേശീയപാതയിലേക്ക് ഒഴുകിയെത്തി. പകല്‍ മൂന്നോടെ തന്നെ ദേശീയപാതയോരം ജനങളാല്‍ നിറഞ്ഞു. 3.30ന് കൈകള്‍കോര്‍ത്ത് ട്രയല്‍ റണ്‍. അണമുറിയാതെ ജനങ്ങള്‍ നിരന്നതായി ഉറപ്പാക്കി. നാലിന് ഭരണഘടനയുടെ ആമുഖവും ഭരണഘടന സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.'ഞങ്ങള്‍ ഒന്നാണ്, ഒറ്റക്കെട്ടാണ്, ജാതിയുടെയും മതത്തിന്റെയും പേരില്‍ ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മഹാപ്രഖ്യാപനം കേന്ദ്രസര്‍ക്കാരിന്റെ അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച് അലയടിച്ചു.  തൃശൂര്‍ കോര്‍പ്പറേഷന്‍ പരിസരത്ത് ശൃംഖലയില്‍ കണികളാകും.

സിപിഐ എം  കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍,  ഓർത്തഡോക്സ് സഭ മ തമേലധ്യാക്ഷൻ യൂ ഹോനോർ മോർ മിലിിത്തിയോസ് , കൽദായ സുറിയാനി സഭ മതമേലധ്യക്ഷന്മാർ യോഹന്നാൻ യൂസഫ് , മുള്ളൂർക്കര മുഹമ്മദ് സഖാഫി , ചെട്ടിയങ്ങാടിി ചീഫ് ഇമാം ഇബ്രാഹിം സഖാഫി, മന്ത്രിമാരായ എസി മൊയ്തീൻ ,  വി എസ് സുനിൽകുമാർ, സി പി ഐ എം ജില്ലാാ സെക്രട്ടറി എം എം  വര്‍ഗീസ്, ചിത്രൻ നമ്പൂതിരിപ്പാട്, വൈശാാഖൻ ഇന്നനസെന്റ് , തമിഴ്സി് കവയ ത്രി. രാജാാസൽമ, കവി രാമകൃഷണൻ, പി ടി കുഞ്ഞുമുഹമദ്, അശോകൻ ചരുവിൽ, സി പി ഐ  കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സി എന്‍ ജയദേവന്‍, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്,  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍,  കെ പിഎ സി ലളിത എന്നിവർ   കണ്ണികളായി. മറ്റു രാഷ്ട്രീയ, സാംസ്കാരിക, മത നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും വിവിധമേഖലകളില്‍ കണ്ണികളായി.13 ്കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും നടത്തി. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top