29 February Saturday

രാജ്യത്തെ വിഭജിക്കാമെന്ന്‌ കേന്ദ്രം കരുതേണ്ട; കേരളത്തിന്റെ പോരാട്ടം രാജ്യത്തിന്‌ മാതൃക ‐ തരിഗാമി

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

മലപ്പുറം > രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച്‌ പൊരുതിയ മനുഷ്യരെ ഭിന്നിപ്പിക്കാമെന്ന്‌ കരുതേണ്ടന്ന്‌ മലപ്പുറത്ത്‌ മനുഷ്യമഹാസംഗമം യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യുസഫ്‌ തരിഗാമി പറഞ്ഞു. കാശ്‌മീരിൽ ചെയ്‌തതുപോലെ രാജ്യത്തെയാകെ വെട്ടിമുറിക്കാനും ജനങ്ങളെ വിഭജിക്കാനുമുള്ള കേന്ദ്രത്തിന്റെ നിഗൂഡനീക്കങ്ങളെ ജനം നേരിടും.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കാൻ ഒരിഞ്ചുപോലും നാം പിന്നോട്ട്‌ പോകില്ല. ജെഎൻയു, ജാമിയ, അലിഗഡ്‌ അടക്കം രാജ്യത്തെ  ക്യംപസുകളിലും വിദ്യാർഥികൾ നടത്തുന്ന പ്രതിരോധം ആവേശകരമാണ്‌. സിഎഎക്കെതിരെ കേരള നിയമസഭയുടെ പ്രമേയവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടങ്ങളും രാജ്യത്തിന്‌ മാതൃകയാണ്‌. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ തകർക്കുന്നതിനെതിരെ എന്റെ രാജ്യം ഉണർന്നിരിക്കുന്നുവെന്ന്‌ തിരിച്ചറിയുന്നു. ഏതു ഭരണാധികാരി വന്നാലും ജനങ്ങളാണ്‌ പരമാധികാരികൾ. പ്രക്ഷോഭകാരികളെ വേഷത്താൽ തിരിച്ചറിയാമെന്ന്‌ പറഞ്ഞ മോഡിക്ക്‌ തെറ്റി. എല്ലാ വിഭാഗത്തിലുംപെട്ട മനുഷ്യരും ഒന്നായി നിന്ന്‌ രാജ്യത്ത്‌ ഭരണഘടനയുടെ നില നിൽപ്പിനായി പൊരുതുകയാണ്‌–- തരിഗാമി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top