ചെറുകാട് അവാര്‍ഡ് സി വാസുദേവന് ഇന്ന് സമര്‍പ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2015, 10:52 PM | 0 min read

പെരിന്തല്‍മണ്ണ > ബാലസാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് സി വാസുദേവന് ഞായറാഴ്ച സമ്മാനിക്കും. ചെറുകാട് സ്മാരക ട്രസ്റ്റാണ് 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഏര്‍പ്പെടുത്തിയത്. 39 -ാമത് ചെറുകാട് അവാര്‍ഡാണ് വാസുദേവന് നല്‍കുന്നത്. വൈകിട്ട് അഞ്ചിന് പട്ടിക്കാട് പള്ളിക്കുത്ത് ജിഎല്‍പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുരസ്കാരം സമര്‍പ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനാകും. പി അബ്ദുള്‍ഹമീദ്, സി വി സദാശിവന്‍, വി ശശികുമാര്‍, സി ദിവാകരന്‍ എന്നിവര്‍ സംസാരിക്കും. പെരിന്തല്‍മണ്ണ കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്കാണ് അവാര്‍ഡ് തുക സ്പോണ്‍സര്‍ ചെയ്യുന്നത്. പകല്‍ രണ്ടിന് ചെറുകാട് അനുസ്മരണ സമ്മേളനം സി പി നാരായണന്‍ എംപി ഉദ്ഘാടനംചെയ്യും. എം ബി രാജേഷ് എം പി ചെറുകാട് അനുസ്മരണ പ്രഭാഷണം നടത്തും. സി വാസുദേവന്റെ ബാലനാടകങ്ങള്‍ എന്ന പുസ്തകവും പ്രൊഫ.പാലക്കീഴ് നാരായണന്റെ "മണ്ണിന്റെ മാറിലെ വര്‍ത്തമാനം' എന്ന പുസ്തകവും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ പ്രകാശനംചെയ്യും. എ പി അഹമ്മദ് സംസാരിക്കും. ചെറുകാട് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി ശശികുമാര്‍ അധ്യക്ഷനാകും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home