കൊച്ചി > പ്രശസ്ത ചലച്ചിത്രപിന്നണിഗായിക രാധികാ തിലക് അന്തരിച്ചു. 45 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത പനിയെത്തുടര്‍ന്ന് എട്ടോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒന്നരവര്‍ഷത്തോളമായി അര്‍ബുദബാധിതയായിരുന്നു. മൃതദേഹം രാത്രിതന്നെ കൊച്ചി പനമ്പിള്ളി നഗറിലെ ആര്വിന് റോസ് ഡെയ്ല്‍ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍.
ആകാശവാണിയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ ആലപിച്ചാണ് ചലച്ചിത്രഗാനരംഗത്തേക്ക് എത്തിയത്. ടെലിവിഷന്‍ അവതാരകയുമായിരുന്നു. 1989 ല്‍ ഇറങ്ങിയ പച്ചിലതോണി എന്ന സിനിമയില്‍ പച്ചിലത്തോണി തുഴഞ്ഞ് എന്ന ഗാനം ആലപിച്ചാണ് സിനിമാ ഗാനരംഗത്തേക്ക് വന്നത്. തുടര്‍ന്ന് ശരറാന്തല്‍, സംഘഗാനം, ഒറ്റയാള്‍ പട്ടാളം, ഗുരു, കന്മദം, രക്തസാക്ഷികള്‍ സിന്ദാബാദ്, ദയ, ഉസ്താദ്, രാവണപ്രഭു, അച്ഛനയാണെനിക്കിഷ്ടം, കുഞ്ഞിക്കൂനന് തുടങ്ങി ഏഴുപതോളം ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു.
പറവൂര്‍ ചേന്ദമംഗംലം പി ജെ തിലകന് വര്‍മ്മയുടേയും പരേതയായ ഗിരിജാദേവിയുടെയും മകളാണ്. ബിസിനസുകാരാനായ സുരേഷാണ് ഭര്‍ത്താവ്. നിയമവിദ്യാര്‍ഥിയായ ദേവിക മകളാണ്. പ്രശസ്ത പിന്നണിഗായിക സുജാത ബന്ധുവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..