27 October Wednesday

ചോദ്യശരമുയര്‍ത്തി "ഒരു നല്ല പെണ്‍കുട്ടിക്ക് വേണ്ടിയുള്ള കവിത'

വെബ് ഡെസ്‌ക്‌Updated: Monday Mar 2, 2015
മനിശേരി > "ജീവിതത്തിന്റെ പുസ്തകത്തില്‍ അവസാനത്തെ ഏടില്‍ ഞാനെത്തി നില്‍ക്കുകയാണ്.' 19-മത്തെ വയസ്സില്‍ അറസ്റ്റിലായി 26ാം വയസ്സില്‍ തൂക്കുകയറില്‍ ജീവിതം ഒടുക്കപ്പെട്ട ഇറാനിലെ റെയ്ഹാനെ ജബ്ബാരി എന്ന പെണ്‍കുട്ടിഉമ്മക്കെഴുതിയ കത്തില്‍ ഇങ്ങനെ കുറിക്കുന്നു. അന്ധമായ മതനിയമങ്ങള്‍ സ്ത്രീയുടെ ജീവിതത്തെ എത്രമേല്‍ കുരുക്കി നിര്‍ത്തുന്നുവെന്നതിന്റെ നേര്‍ചിത്രവുമായി "റെയ്ഹാനെ ജബ്ബാരി, ഒരു നല്ല പെണ്‍കുട്ടിക്ക് വേണ്ടിയുള്ള കവിത' നാടകം മാനവികതക്കുമുന്നില്‍ ചോദ്യശരങ്ങളുയര്‍ത്തി. അവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെടുമ്പോഴും സ്ത്രീത്വം എന്ന അവകാശത്തിനുവേണ്ടി റെയ്ഹാനെ കരുത്തോടെ പോരാടി. സ്വന്തം മാനം രക്ഷിക്കാനുള്ള പോരാട്ടത്തിനിടെ കൊലക്കുറ്റം ആരോപിച്ച് തടവിലാക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്ത റെയ്ഹാനയുടെ ജീവിതം അധികാരവര്‍ഗത്തിന് മുന്നില്‍ ചോദ്യ ചിഹ്നമായിരുന്നു. ഇതിനുള്ള ഉത്തരമാവട്ടെ തൂക്കുകയറും. മനിശേരിയിലെ ഒരു കൂട്ടം നാടകപ്രവര്‍ത്തകരാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം അരങ്ങിലെത്തിച്ചത്. ജിനേഷ് ആച്ചത്താണ് നാടക സംവിധായകന്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top