28 September Tuesday

മണ്ണാര്‍ക്കാട് പൂരം: 26ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Feb 23, 2015
മണ്ണാര്‍ക്കാട് > വള്ളുവനാടിന്റെ ദേശീയോത്സവമായ അരകുര്‍ശി ഉദയര്‍കുന്ന് ഭഗവതിക്ഷേത്രത്തിലെ മണ്ണാര്‍ക്കാട് പൂരം 26ന് പുറപ്പാടോടെ ആരംഭിക്കും. മാര്‍ച്ച് അഞ്ചിന് ചെട്ടിവേലയോടെ പൂരം സമാപിക്കും. പൂരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്കാരം തായമ്പക വിദഗ്ധര്‍ മഞ്ചേരി ഹരിദാസിന് നല്‍കും. പ്രൊഫ. വി മധുസൂദനന്‍നായര്‍ പുരസ്കാരസമര്‍പ്പണം നിര്‍വഹിക്കും. 1974മുതല്‍ മണ്ണാര്‍ക്കാട് പൂരത്തിന്റെ മുഖ്യസംഘാടകനും സജീവസാന്നിധ്യവുമായ പി കുമാരനെയും 60വര്‍ഷമായി ഉദയര്‍കുന്ന് ഭഗവതിക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പുമൂത്താനെയും ആദരിക്കും. പൂരംപുറപ്പാട്നാളില്‍ വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടി കെ എ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അരകുര്‍ശി ഉദയര്‍കുന്ന് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഞായറാഴ്ച നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പി കുമാരന്‍, എം പുരുഷോത്തമന്‍, പി ശങ്കരനാരായണന്‍, പി ശങ്കരനാരായണന്‍, പി ഗോപാലകൃഷ്ണന്‍, കെ നാരായണന്‍, പി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top