21 February Thursday

സമഗ്ര മലയാള നിയമത്തിനായി ഒപ്പുമരം

വെബ് ഡെസ്‌ക്‌Updated: Sunday Feb 22, 2015
പാലക്കാട്: ലോക മാതൃഭാഷാദിനത്തിന്റെ ഭാഗമായി മലയാള ഐക്യവേദി ജില്ലാസമിതി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ഒപ്പുമരം സംഘടിപ്പിച്ചു. വരുന്ന നിയമസഭാസമ്മേളനത്തില്‍ "സമഗ്ര മലയാള നിയമബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുമരത്തില്‍ സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഒപ്പുവച്ച് ഉദ്ഘാടനം ചെയ്തു. സി പി മുഹമ്മദ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ്, കലക്ടര്‍ കെ രാമചന്ദ്രന്‍, എഡിഎം നാരായണന്‍കുട്ടി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പൊുതജനങ്ങള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധിപേര്‍ ആശംസകളും ഒപ്പുകളും രേഖപ്പെടുത്തി. മലയാള ഐക്യവേദി ജില്ലാസെക്രട്ടറി കെ ഹരികുമാര്‍, വൈസ് പ്രസിഡന്റ് ഇ വി സുധി, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ എന്‍ പി പ്രിയേഷ്, എം രാജന്‍, കണ്‍വീനര്‍ എം ആര്‍ മഹേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top