17 July Wednesday

കാല്‍വരിമൗണ്ട് സഞ്ചാരകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Jan 3, 2015
കട്ടപ്പന: ഇടുക്കി ജലാശയത്തിന്റെ മാരിവില്ലൊരുക്കുന്ന കാല്‍വരിമൗണ്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെ മാടിവിളിക്കുന്നു. ദിനംപ്രതി നൂറ് കണക്കിന് സ്വദേശീയരും വിദേശികളുമായി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ തടാകത്തിലേയക്ക് കുത്തനെയുള്ള മലചെരിവാണ്ഇവിടെ കൂടുതല്‍. ഇവിടങ്ങളില്‍ സുരക്ഷവേലിയോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. തടാക തീരത്ത് നിന്ന് കാഴ്ചകാണാനായി ചെറിയ കമ്പിവേലി പാലം നിര്‍മിച്ചിട്ടില്ല. തടാകത്തിന് കുറുകെ റോപ്പ്വേയും ഇല്ല. കാമാക്ഷി പഞ്ചായത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. 250 മീറ്ററോളം റോഡില്‍ കോണ്‍ക്രീറ്റ് ചെയ്യാനുണ്ട് വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ല. ഇപ്പോള്‍ വനസംരക്ഷണസമിതി കുറച്ച് കുടിലുകള്‍ കെട്ടി ട്രക്കിങ്ങ് നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പ്രാഥമിക സൗകര്യങ്ങളും പ്രകൃതിയ്ക്ക് അനുയോജ്യമായ റെസ്റ്റോറന്റുകളും കെടിഡിസിയും ജില്ലാടൂറിസംപ്രമോഷന്‍ കൗണ്‍സിലും ഒരുക്കിയിട്ടില്ലെന്നതും സഞ്ചാരികള്‍ക്ക് കല്ലുകടിയാകുന്നു.റോഷി അഗസ്റ്റ്യന്‍ എംഎല്‍എ കാല്‍വരിമൗണ്ടിന്റെ വികസനത്തില്‍ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നും പ്രദേശവാസികള്‍ക്ക് ആക്ഷേപമുണ്ട്.കാല്‍വരിമൗണ്ട് മലനിരകളിലെ ജനവാസമേഖലയെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍പെടുത്താനും വനംവകുപ്പിന് കൈമാറാനുംകോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ബേബി പടന്നമാക്കല്‍ ശ്രമിച്ചത് വനിതകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ തടഞ്ഞിരുന്നു. കാമാക്ഷി പഞ്ചായത്തിലെ നിരത്തുകളിലൊന്നും വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതേ അനാസ്ഥയാണ് കാല്‍വരിമൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തോടും പുലര്‍ത്തുന്നത്.
പ്രധാന വാർത്തകൾ
 Top