22 February Friday

സമഗ്ര മാതൃഭാഷാ നിയമം നടപ്പാക്കണം: മലയാള ഐക്യവേദി

വെബ് ഡെസ്‌ക്‌Updated: Monday Dec 1, 2014
പാലക്കാട്: സമഗ്ര മാതൃഭാഷാ നിയമം നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം വി പ്രദീപന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആര്‍ ഷിജു, എം ആര്‍ മഹേഷ് എന്നിവര്‍ സംസാരിച്ചു. സി ടി സലാഹുദ്ദീന്‍ സ്വാഗതവും സജു കേച്ചേരി നന്ദിയും പറഞ്ഞു.സമാപന സമ്മേളനം ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. സുനില്‍ പി ഇളയിടം അധ്യക്ഷനായി. ആഷാമേനോന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ഡോ. വി പി മാര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു. എന്‍ പി പ്രിയേഷ് സ്വാഗതവും ഇ ദിനേശന്‍ നന്ദിയും പറഞ്ഞു.ഭഭാരവാഹികള്‍: ഡോ. വി പി മാര്‍ക്കോസ്(പ്രസിഡന്റ്), സുബൈര്‍ അരിക്കുളം (ജന. സെക്രട്ടറി).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top