19 May Thursday

നാദാപുരം ഗവ. കോളേജിന് ജനകീയ കൂട്ടായ്മയില്‍ അരക്കോടി രൂപ സമാഹരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 19, 2014

നാദാപുരം: പുതുതായി സര്‍ക്കാര്‍ അനുവദിച്ച ഗവ. കോളേജിനായി ജനകീയ കൂട്ടായ്മയിലുടെ നാദാപുരത് സമാഹരിച്ചത് അരക്കോടി രൂപ.കോളേജ് നിര്‍മാണ കമ്മിറ്റി ഭാരവാഹികള്‍ 50 ലക്ഷം രൂപ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്ക് കൈമാറി. ഊരാളുങ്കല്‍ സൊസൈറ്റിയുടെ വകയായി പത്ത് ലക്ഷം രൂപ രമേശന്‍ പാലേരി എംപിക്ക് കൈമാറി. നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. രണ്ടാം ഘട്ടത്തില്‍ ഒരു കോടി രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യം. ജനകീയ കൂട്ടായ്മയിലുടെ വിവിധ പഞ്ചായത്തുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുത്തതാണ് തുക. എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിനും കോളേജിെന്‍റ ഭൗതിക സാമഗ്രികളും മറ്റും വാങ്ങുന്നതിനാനയി 50 ലക്ഷം രൂപ അനുവദിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ദേവി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗം വി പി കുഞ്ഞികൃഷ്ണന്‍, സി വി എം വാണിമേല്‍, പുന്നക്കല്‍ അഹമ്മദ്, ബംഗ്ലത്ത് മുഹമ്മദ്, വാണിയൂര്‍ അന്ത്രു, രജീന്ദ്രന്‍ കപ്പള്ളി, എം പി സൂപ്പി, കെ ടി കെ ചന്ദ്രന്‍, സി വി കുഞ്ഞികൃഷ്ണന്‍, അഡ്വ. കെ എം രഘുനാഥ്, ആവോലം രാധാകൃഷ്ണന്‍, കരിമ്പില്‍ ദിവാകരന്‍, കെ പി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top