09 August Tuesday

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു; മൂന്ന് മലയാളികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

മംഗളൂരു> മംഗളൂരുവിനടുത്ത് കജബൈലുവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(45) കോട്ടയം സ്വദേശി ബാബു(46) ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവരാണ് മരിച്ചത്. തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ നാലുപേരെയും ഏറെ നേരം കഴിഞ്ഞാണ് പുറത്തെടുക്കാനായത്.

അപകടത്തില്‍പ്പെട്ടവരെല്ലാം ടാപ്പിങ് തൊഴിലാളികളാണ്.കനത്തമഴ തുടരുന്നതിനിടെ ഇവര്‍ താമസിച്ചിരുന്ന വാടകവീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top