19 October Saturday

പത്രപ്രവർത്തക യൂണിയന്‌ പുതിയ നേതൃത്വം കെ പി റജി പ്രസിഡന്റ്‌ , ഇ എസ്‌ സുഭാഷ്‌ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കെ പി റജി(പ്രസിഡന്റ്‌) , ഇ എസ്‌ സുഭാഷ്‌(ജനറൽ സെക്രട്ടറി)

കൊച്ചി>  കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ലിയുജെ)സംസ്‌ഥാന പ്രസിഡൻറായി കെ പി റജി (മാധ്യമം), ജനറൽ സെക്രട്ടറിയായി ഇ എസ്‌ സുഭാഷ്‌ (ദേശാഭിമാനി) എന്നിവരെ തെരഞ്ഞെടുത്തു. സെപ്‌റ്റംബർ 30 ന്‌ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നലെയായിരുന്നു.

36 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിനെ ഇന്ന്‌ തെരഞ്ഞെടുക്കും. വോട്ടെണ്ണൽ രാവിലെ പത്തിന്‌ തുടങ്ങും .

 55 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ ആറു സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. കൊച്ചിയിലെ പബ്ലിക്ക് ലൈബ്രറിക്കു സമീപമുള്ള എഐടിയുസി ഹാളിലാണ്‌ വോട്ടെണ്ണൽ .


പ്രധാന വാർത്തകൾ
 Top