31 October Saturday

സ്വര്‍ണക്കടത്ത്: റമീസിന്റെ ജാമ്യത്തിന് പിന്നില്‍ കുഞ്ഞാലിക്കുട്ടി?; ആര്‍എസ്എസ്- ലീഗ് ബന്ധമെന്നു വാര്‍ത്ത

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

തിരുവനന്തപുരം>  സ്വര്‍ണക്കടത്ത് കേസ് പ്രതി കെ ടി റമീസിന്റെ  ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയെന്ന് വിമര്‍ശനം.  പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള   ലീഗിന്റെ ഇടപെടല്‍   പുറത്തുവന്നത്‌

മുസ്ലീംലീഗ്- ആര്‍എസ്എസ് ധാരണയുടെ ഫലമാണ് ജാമ്യമെന്ന വിമര്‍ശനം ലീഗിനുള്ളില്‍ ഉയരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കൈരളി ന്യൂസ്‌ ആണ്  ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ കുഞ്ഞാലിക്കുട്ടി റമീസിന്റെ ജാമ്യത്തിനായി ഇടപെടുകയായിരുന്നുവെന്നു വാര്‍ത്തയില്‍ പറയുന്നു. ലീഗ് ആര്‍എസ്എസിനു വഴങ്ങാം എന്ന ധാരണയിലാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ് ചാര്‍ജ് ഷീറ്റ് നല്‍കാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ചാര്‍ജ് ഷീറ്റ് വൈകുന്നത് അസാധാരണമാണ്.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയാണ് റമീസ്‌

 


































 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top