16 September Monday

വീട്‌ നന്നാക്കാനും കുടുംബശ്രീയെത്തും

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2019

തിരുവനന്തപുരം> വെള്ളം കയറി നശിച്ച വീടുകൾ വീണ്ടെടുക്കാൻ ഒപ്പമുണ്ട്‌ കുടുംബശ്രീ. നാശനഷ്ടങ്ങളുണ്ടായ വീടുകൾ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ “എറൈസ്’ മൾട്ടി ടാസ്‌ക് ടീമുകൾ സജീവമാകുകയാണ്‌. 2018ലെ പ്രളയത്തിനുശേഷം ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഉപജീവന മാർഗങ്ങൾ കണ്ടെത്തിനൽകുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് എന്ന പരിശീലനപദ്ധതിക്ക് തുടക്കമിട്ടത്.

ഏറ്റവും കൂടുതൽ തൊഴിൽസാധ്യതയുണ്ടെന്ന് സർവേ മുഖേന കണ്ടെത്തിയ പ്ലംബിങ്, ഇലക്ട്രോണിക്‌സ് റിപ്പയറിങ്, ഇലക്ട്രിക്കൽ, ഡേ കെയർ, ഹൗസ് കീപ്പിങ് എന്നീ മേഖലകളിൽ പരിശീലനം നൽകി മൾട്ടി ടാസ്‌ക് ടീമുകൾ രൂപീകരിക്കുകയാണ് എറൈസ് പദ്ധതിവഴി ചെയ്യുന്നത്. ഇതിൽ പ്ലംബിങ്, ഇലക്ട്രോണിക്‌സ് sറിപ്പയറിങ്, ഇലക്ട്രിക്കൽ മേഖലകളിൽ പരിശീലനം നേടിയവരെ ഉൾപ്പെടുത്തി 60 പഞ്ചായത്തിലായി 90 മൾട്ടി ടാസ്‌ക് ടീം ഇതുവരെ രൂപീകരിച്ചു. ഈ ടീമുകളാണ് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലികൾ ചെയ്യുന്നത്.

ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ അനുസരിച്ച് കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലയിലായി 21 ടീം 78 വീട്‌, പൊതു ഓഫീസുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ ചെയ്തുകഴിഞ്ഞു.  സ്വിച്ച് ബോർഡ്, മോട്ടോർ, ഫ്രിഡ്ജ്‌, വാഷിങ് മെഷീനുമടക്കമുള്ളവീട്ടുപകരണങ്ങൾ, വയറിങ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് ചെയ്തുവരുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top