03 July Sunday

കെഎസ്‌ആർടിസിയെ കൈവിടില്ല : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

തിരുവനന്തപുരം  
കെഎസ്‌ആർടിസിയുടെ പുരോഗതിക്കാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പൊതുമേഖലാ സ്ഥാപനത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കുന്നത്‌ സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനാണ്‌. അതിനാവശ്യമായ പ്രവർത്തനം അവിടെനിന്നുമുണ്ടാകണം. കെഎസ്‌ആർടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി പഠനം നടത്തിയിരുന്നു. പഠന റിപ്പോർട്ട്‌ പ്രകാരമുള്ള പരിഷ്‌കരണം പൂർണമായി നടപ്പായിട്ടില്ല. ഇത്‌ നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്‌. ട്രേഡ്‌ യൂണിയനുകൾ സ്ഥാപനത്തിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരാണ്‌. അവരുടെ അഭിപ്രായംകൂടി കേട്ട്‌ മാറ്റങ്ങൾ വരുത്തണം. സ്ഥാപനത്തിൽ ഘടനാപരമായ പരിഷ്‌കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

● 8737 കുടുംബത്തിന്‌ ഭൂമിയും 
വീടും
● 29,066 കുടുംബത്തിന്‌ ഭൂമി
● മനസ്സോടിത്തിരി മണ്ണിൽ 39.97 ഏക്കർ ഭൂമി ലഭ്യമായി
● 100 കോടി രൂപ ചെലവിൽ 19 സ്റ്റേഡിയം
● 38.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കി
● പൊതുമരാമത്ത് വകുപ്പിന് കീഴിൽ 4292 കോടി രൂപയുടെ പദ്ധതികൾ
● റോഡുകൾക്ക്‌ 878.12 കോടി
● ദേശീയ പാതകൾക്ക്‌ 106.30 കോടി
● ആർഐസികെ 234.48 കോടി
● കെആർഎഫ്ബി 365 കോടി
● പാലങ്ങൾക്ക്‌  978.65 കോടി
● കെആർഎഫ്ബി-പിഎംയു 1963.93 കോടി
● 1600 കിലോമീറ്റർ റോഡുകൾ ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ
● 2500 കിലോമീറ്റർ റോഡുകളുടെ ബിഎംബിസി പ്രവൃത്തി പുരോഗമിക്കുന്നു
● ദേശീയപാതാ വിഭാഗത്തിന് കീഴിൽ 250 കി.മീ റോഡുകൾ ബിഎംബിസി നിലവാരത്തിൽ
● 350 കിലോമീറ്റർ റോഡുകൾ പ്ലാസ്റ്റിക് ചേർത്ത ബിറ്റുമിനിൽ നിർമിച്ചു
● 740 കി.മീ റോഡുകൾ സ്വാഭാവിക റബർ ചേർത്ത ബിറ്റുമിനിൽ നിർമിച്ചു
● ദേശീയ പാത 66ന്റെ പ്രവൃത്തി പുരോഗമിക്കുന്നു
● നീലേശ്വരം റെയിൽവേ മേൽപ്പാലം, തലശേരി–--മാഹി ബൈപാസ്, മൂരാട്- പാലോളി പാലങ്ങൾ, കഴക്കൂട്ടം മേൽപ്പാലം എന്നിവ അന്തിമഘട്ടത്തിൽ
● ദേശീയപാത -66ന്‌ കീഴിലുള്ള പദ്ധതികൾക്ക്‌ സ്ഥലമേറ്റെടുക്കാൻ  5311.10കോടി
● മാഹി–--വളപട്ടണം കനാൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 650 കോടി
● കൊച്ചി വാട്ടർ മെട്രോയുടെ മൂന്ന് ടെർമിനൽ നിർമാണം പൂർത്തിയാക്കി. 6 എണ്ണം പുരോഗമിക്കുന്നു
●അങ്കമാലി- –- ശബരി റെയിൽ പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കും
● കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി 539.45 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി
കേരള പുനർനിർമാണ പദ്ധതിയുടെ ധനസഹായമുള്ള പ്രോജക്ടുകൾക്കായി  1098.09 കോടി
● സിറ്റി ഗ്യാസ് പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക്
● കിഫ്ബി 50,792 കോടി രൂപയുടെ 955 പദ്ധതിക്ക് അംഗീകാരം
● 25,637 കോടി രൂപയുടെ 563 പദ്ധതി ടെൻഡർ ചെയ്‌തു
● പദ്ധതികൾക്ക്‌ ചെലവിട്ടത്‌ 19,202 കോടി
● കിഫ്ബി അംഗീകരിച്ച 962 പദ്ധതിയുടെ ആകെത്തുക 70,762 കോടി
● വൈദ്യുത മേഖലയിൽ ട്രാൻസ്ഗ്രിഡ് 2.0യുടെ നിർമാണം അതിവേഗത്തിൽ 5200 കോടി രൂപയാണ് കിഫ്ബിയിൽനിന്ന്‌ ലഭ്യമാക്കുന്നത്
● എല്ലാ പഞ്ചായത്തിലും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം
● ഗാർഹിക തലത്തിൽ 14,878 ബയോഗ്യാസ് പ്ലാന്റ്‌
●  1026 തദ്ദേശസ്ഥാപനത്തിൽ വാതിൽപ്പടി പാഴ്‌വസ്തു ശേഖരണത്തിന്‌ ഹരിതകർമസേന സജ്ജം
● 11,115 സർക്കാർ ഓഫീസ്‌ ഗ്രീൻ ഓഫീസ്‌
● 404 ടേക്ക് എ ബ്രേക്ക് കേന്ദ്രം ആരംഭിച്ചു
● 2000 തസ്തിക വ്യവസായ സംരക്ഷണ സേനയ്ക്കായി സൃഷ്ടിച്ചു
● വനിതാ വികസന കോർപറേഷൻ മുഖേന 30,000 തൊഴിലവസരം
● വനിതാ ശിശു വികസന വകുപ്പ് മുഖേന 6241 തൊഴിലവസരം
● 166 പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
● 504 പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
 ● ഏപ്രിൽ 30 വരെ 5,43,57,311  ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു
● സ്‌കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡം പാലിക്കണം
● വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം
● കുട്ടികൾ ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം തിരക്കണം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top