17 January Sunday

കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളിൽ കൂടി 25 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

തിരുവനന്തപുരം > കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവിൽ ലോ ഫ്ലോർ എസി ബസുകൾ സർവ്വീസ് നടത്തി വരുന്നത്. നിലവിൽ തിരുവനന്തപും- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്.  അത് 25 %  കുറക്കുമ്പോൾ 346 രൂപയാകും,  ഡിസംബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ യാത്രാക്കാരെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലലിൽ വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top