24 January Friday

കെഎസ്‌ആർടിസി പ്രതിസന്ധി; കെഎസ്ആർടിഇഎ രാപ്പകൽ സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

തിരുവനന്തപുരം > കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്ആർടിഇഎ (സിഐടിയു) സെക്രട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ  ഉദ്ഘാടനം ചെയ്‌തു.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, പുതിയ ബസുകൾ നിരത്തിലിറക്കുക, സർവീസ് കാര്യക്ഷമമാക്കുക, ശമ്പളം കൃത്യമായി നൽകുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, എൻഡിആർ
കുടിശ്ശിക അടച്ചുതീർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. വർക്കിങ് പ്രസിഡന്റ് വി ശിവൻകുട്ടി അധ്യക്ഷനായി.

സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയൻബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സുനിൽകുമാർ, പി ഗോപാലകൃഷ്ണൻ, വി ശാന്തകുമാർ, കെഎസ്‌ആർടിഇഎ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ  എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top