26 March Sunday

മുന്നേറ്റം; മണ്ണിൽ പണിയെടുക്കുന്നവർക്കായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

കാഞ്ഞങ്ങാട് നോർത്ത്‌ കോട്ടച്ചേരിയിൽ ജാഥാംഗങ്ങളെ നെൽക്കതിരും കാർഷിക വിഭവങ്ങളും നൽകി സ്വീകരിക്കുന്നു.

കാഞ്ഞങ്ങാട്‌ > കാസർകോടുനിന്നും പ്രയാണം തുടങ്ങിയ കെഎസ്‌കെടിയു സംസ്ഥാന ജാഥക്ക്‌ വെള്ളിയാഴ്‌ച ജില്ലയിൽ നാലുകേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം.  കൃഷി, ഭൂമി, പുതുകേരളം എന്നീ മുദ്രാവാക്യമുയർത്തിയാണ്‌ ജാഥ പര്യടനം നടത്തുന്നത്‌. വെള്ളി മുതൽ ജാഥ കണ്ണൂർ ജില്ലയിലാണ്‌.
 
വ്യാഴം രാവിലെ പെരിയാട്ടടുക്കത്ത്‌ ഉജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌. ഉദുമ, ബേഡകം ഏരിയയിലെ നൂറുകണക്കിന് കർഷക തൊഴിലാളികൾ സ്വീകരിക്കാൻ എത്തി. സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ അധ്യക്ഷനായി. ജാഥാ ക്യാപ്‌റ്റൻ എൻ ചന്ദ്രൻ, വൈസ്‌ ക്യാപ്‌റ്റൻ ലളിതാ ബാലൻ, എൻ രതീന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി നാരായണൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്ട്‌ മുത്തുക്കുടയും ബാൻഡ്‌ മേളത്തിന്റെയും അകമ്പടിയോടടെ ജാഥയെ നഗരത്തിലേക്ക്‌ വരവേറ്റു.  നോർത്ത്‌ കോട്ടച്ചേരിയിൽ നടന്ന സ്വീകരണ യോഗത്തിൽ എം സി മാധവൻ അധ്യക്ഷനായി. ജാഥാ ലീഡർ എൻ ചന്ദ്രൻ, അംഗങ്ങളായ കോമള ലക്ഷ്‌മണൻ, എഡി കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു. പള്ളിക്കൈ രാധാ കൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
 
നീലേശ്വരത്ത്‌ മാർക്കറ്റ് ജങ്‌ഷനിൽ നിന്ന് തുറന്ന ജീപ്പിൽ നേതാക്കളെ സ്വീകരണ നഗരിയിലേക്കാനയിച്ചു. കെഎസ്‌കെടിയു നീലേശ്വരം, എളേരി ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്‌. കരുവക്കാൽ ദാമോദരൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എൻ ചന്ദ്രൻ, വി ജയൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ സതീശൻ സ്വാഗതം പറഞ്ഞു. കാലിക്കടവിൽ കണ്ണൂർ ജില്ലയിലേക്ക്‌ ആഘോഷമായി യാത്രയയച്ചു. ജില്ലാ അതിർത്തിയിൽ നൂറുകണക്കിന്‌ പേർ ജാഥയെ സ്വീകരിക്കാനെത്തി. എം വി ചന്ദ്രൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ, എം വി കോമൻനമ്പ്യാർ, ടി വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top