13 December Friday

കെപിസിസി പട്ടിക : മുല്ലപ്പള്ളി കോടതിയിൽ ഹാജരാകണം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


സ്വന്തം ലേഖകൻ
കെപിസിസി ഭാരവാഹിപ്പട്ടിക കോടതി കയറി. പട്ടിക പ്രസിദ്ധീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ ഹർജിയിൽ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ടെത്തി വിശദീകരണം നൽകാൻ  തിരുവനന്തപുരം മുൻസിഫ് കോടതി  ഉത്തരവിട്ടു. കേരള  പ്രദേശ്‌ കിസാൻ കോൺഗ്രസ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി എൻ ഉദയകുമാർ നൽകിയ ഹർജിയിലാണ്‌  കോടതി നടപടി.  

കോൺഗ്രസ് ഭരണഘടനയിലെ നിയമാവലിയിലെ  ഭേദഗതികൾ പാലിക്കാതെ തയ്യാറാക്കിയ  പുതിയ ഭാരവാഹിപ്പട്ടിക പ്രസിദ്ധികരിക്കരുതെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും  ഹർജിയിൽ ആവശ്യപ്പെട്ടു. 29 ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് മുല്ലപ്പള്ളി നേരിട്ട് ഹാജരായി വിശദീകരണം നൽകണം. 

കെപിസിസി നിയമാവലി അനുസരിച്ച് ഭാരവാഹികളുടെ എണ്ണം 41 ആണ്. ഇതിൽനിന്ന്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ ,ജനറൽ സെക്രട്ടറി തുടങ്ങിയ അംഗങ്ങളെ തെരഞ്ഞെടുക്കണം. ഇതിന്‌ വിരുദ്ധമായാണ് 128 പേർ അടങ്ങുന്ന പട്ടികയെന്ന്‌ ഹർജിയിൽ ആരോപിക്കുന്നു.  നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ അടങ്ങുന്ന എക്‌സിക്യുട്ടീവ്‌ കമ്മിറ്റി നിലവിലിരിക്കെ പുറമെനിന്നുള്ള വ്യക്തികളെ കെപിസിസി ഭാരവാഹികളായി നിയമിക്കരുതെന്നന്നും ഹർജയിൽ ആവശ്യപ്പെടുന്നു.  കെപിസിസി പട്ടിക കോടതി കയറിയതിനാൽ പുനഃസംഘടന വൈകിയേക്കും.


പ്രധാന വാർത്തകൾ
 Top