15 September Sunday

കോഴിക്കോടും വടകരയും യുഡിഎഫ‌് നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കോഴിക്കോട‌്> വടകര, കോഴിക്കോട‌് ലോക‌്സഭാ മണ്ഡലങ്ങൾ യുഡിഎഫ‌് നിലനിർത്തി. വടകരയിൽ കെ മുരളീധരനും കോഴിക്കോട‌് എം കെ രാഘവനു(കോൺഗ്രസ‌്)മാണ‌് വിജയിച്ചത‌്. രാഘവന്റേത‌് ഹാട്രിക‌് വിജയമാണ‌്. എൽഡിഎഫിലെ എ പ്രദീപ‌്കുമാർ എംഎൽഎയെ(സിപിഐ എം)യാണ‌് തോൽപ്പിച്ചത‌്. ഭൂരിപക്ഷം 85225.

വടകരയിൽ മുരളീധരൻ എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജനെ (സിപിഐ എം)   പരാജയപ്പെടുത്തി. കോഴിക്കോട‌് ഏഴ‌് നിയമസഭാ മണ്ഡലത്തിലും മേൽക്കെനേടിയാണ‌് രാഘവന്റെ മൂന്നാംജയം. വടകരയിൽ തലശേരി ഒഴികെ ആറ‌് നിയമസഭാ മണ്ഡലത്തിലും യുഡിഎഫിനാണ‌് മേൽക്കൈ. 84,663 വോട്ടാണ‌് മുരളിയുടെ ഭൂരിപക്ഷം.

 


പ്രധാന വാർത്തകൾ
 Top