03 March Wednesday

കോട്ടയം മൂലക്കയത്ത്‌ ബിജെപി വിട്ട്‌ അമ്പതോളം കുടുംബങ്ങൾ 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

ബിജെപി,- ബിഎസ്‌പി, ജനപക്ഷം എന്നിവവിട്ട് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ എത്തിയവരെ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് സ്വീകരിക്കുന്നു

മുക്കുട്ടുതറ > മൂലക്കയത്ത് ബിജെപി, ബിഎസ്‌പി, ജനപക്ഷം എന്നിവയിൽ പ്രവർത്തിച്ചിരുന്ന അമ്പതോളം കുടുംബങ്ങൾ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.
 
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബേബിച്ചൻ കുന്നത്ത്, ജനപക്ഷം സ്ഥാനാർഥിയായിരുന്ന സരോജിനി വാരിക്കൊട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവർ എത്തിയത്.
 
സിപിഐ എം സംസ്ഥാന  സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഇവരെ മാലയിട്ട് സ്വീകരിച്ചു. സോജി വളയം അധ്യക്ഷനായി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കമ്മ ജോർജ് കുട്ടി, മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി പി ആർ സാബു, എം വി ഗിരീഷ് കുമാർ, ആർ ധർമകീർത്തി, സിബിക കൊറ്റനല്ലൂർ, ബേബിച്ചൻ, സരോജിനി, ജയചന്ദൻ വേങ്ങയിൽ, കെ ജി സാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top