22 September Sunday

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ ധാരണ: ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

കോട്ടയം> കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസ് എമ്മിൽ ധാരണ. ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തിങ്കൽ ആദ്യ ടേമിൽ പ്രസിഡന്റ് ആകും. രണ്ടാം ടേമിൽ ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനം വഹിക്കാൻ ധാരണയായി. കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും രണ്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായതോടെയാണ് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് സ്ഥാനം പങ്കിടാൻ ധാരണയിലേക്കെത്തിയത്. എന്നാൽ ആദ്യ ടേമിൽ ആരാകും എന്ന തർക്കത്തിലേക്ക് എത്തിയെങ്കിലും കോൺഗ്രസ് തന്നെ ഇടപെട്ട് ധാരണയിലെത്തുകയായിരുന്നു.

നേരത്തെ ബുധനാഴ‌്ച രാത്രി വൈകിയും ചർച്ചകൾ നടന്നെങ്കിലും പരിഹരിക്കാനായില്ല. അതേ സമയം പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുത്ത് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും നടന്നു. എന്നാൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയതോടെയാണ് കോൺഗ്രസ് പിന്മാറിയത്.


പ്രധാന വാർത്തകൾ
 Top