20 April Saturday

കൂത്താട്ടുകുളം നഗരസഭ ഭരണം എൽഡിഎഫിന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

കൊച്ചി> കൂത്താട്ടുകുളം നഗരസഭ ഭരണം എൽഡിഎഫ‌് പിടിച്ചെടുത്തു. സ്വതന്ത്രനായി മത്സരിച്ച‌ റോയി എബ്രഹാം എൽഡിഎഫ‌് പിന്തുണയോടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.  ആകെ 24 അംഗങ്ങളുള്ള കൗണ്‍സിലിൽ റോയി എബ്രഹാമിന‌് 12 വോട്ടും യുഡിഎഫിന‌ായി മത്സരിച്ച മുൻ ചെയർമാൻ കൂടിയായ പി സി ജോസിന‌് 11 വോട്ട‌ും ലഭിച്ചു. ചെയർമാന്റെ താൽകാലിക ചുമതല വഹിച്ചുകൊണ്ടിരുന്ന യുഡിഎഫ് അംഗമായ പി വി ബേബി വോട്ടെടുപ്പിൽ അനാരോഗ്യംമൂലം  പങ്കെടുത്തില്ല.

2015ല്‍ രൂപീകൃതമായ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ആദ്യമായാണ്‌ എല്‍ഡിഎഫ് ഭരണമേല്‍ക്കുന്നത്.

നേരത്തെ കൂത്താട്ടുകുളം നഗരസഭ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ പി സി ജോസിനെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതോടെയാണ‌് വീണ്ടും തെരഞ്ഞെടുപ്പ‌് നടന്നത‌്. 25 അംഗ കൗണ്‍സിലിലെ ഒരംഗത്തെ ഇരട്ടപ്പദവി വഹിക്കുന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യ ആയി പ്രഖ്യാപിച്ചു. ഇതോടെ അംഗബലം 24 ആയി ചുരുങ്ങി.

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ എല്‍ഡിഎഫിലെ 11 അംഗങ്ങളും കോണ്‍ഗ്രസ് അംഗമായ സി വി ബേബി, സ്വാതന്ത്രാംഗം റോയ് എബ്രഹാം എന്നിവരും കൗണ്‍സില്‍ യോഗത്തില്‍ ഹാജരാവുകയും പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു.


പ്രധാന വാർത്തകൾ
 Top