20 April Tuesday

കൊല്ലത്ത്‌ കോർപറേഷൻ ജീവനക്കാരെ ബിജെപി കൗൺസിലർമാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

ബിജെപി ആക്രമണത്തിൽ പ്രതിഷേധിച്ച്‌ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പ്രകടനം

കൊല്ലം > കോർപറേഷൻ ഓഫീസിൽ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ രാത്രി വൈകിയും ജോലിചെയ്ത ജീവനക്കാരെ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മർദിച്ചു. കഴിഞ്ഞ ദിവസമാണ്‌ സംഭവം. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ പദ്ധതി പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പൂർത്തീകരിക്കാനാനുള്ള‌ പതിവ് ജോലികളാണ് ജീവനക്കാർ ചെയ്‌തുവന്നത്‌. ഇത്‌ എല്ലാ വർഷവും ചെയ്യാറുള്ളതാണ്‌.
 
ബിജെപി ആക്രമണത്തിൽ പ്രതിഷേധിച്ച്‌ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രകടനവും യോഗവും ചേർന്നു.
 
കേരള മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ എസ് ഷൈൻ,  കെഎംസിഎസ് യു ജില്ലാ പ്രസിഡന്റ് എം മുരുകൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി പ്രതീപ്, മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ സെക്രട്ടറി എം സുബ്രഹ്മണ്യൻ, എഐടിയുസി നേതാവ് കണ്ണദാസ്, ഐഎൻടിയുസി നേതാവ് കോതേത്ത് ഭാസുരൻ, ആർ സുരേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. ആക്രമണത്തിന്‌ നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top