24 May Friday

വോട്ടെടുപ്പിൽ പ്രകടമായത് മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള നിശ്ചയദാർഢ്യം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

തിരുവനന്തപുരം> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സമാധാനപരമായ നിലയിൽ വോട്ടെടുപ്പ‌് നടത്തുന്നതിന‌് സാഹചര്യമൊരുക്കിയ കേരള ജനതയെയും നല്ലനിലയിൽ പ്രവർത്തനം കാഴ‌്ചവച്ച എൽഡിഎഫ‌് പ്രവർത്തകരെയും അഭിവാദ്യം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത‌് എല്ലാ മണ്ഡലങ്ങളിലും ഉയർന്ന പോളിങ‌് ആണ‌് രേഖപ്പെടുത്തിയത‌്. യുഡിഎഫിന്റെ സ്ഥാനാർഥിയും ഏജന്റുമാരും ബൂത്തിനുള്ളിൽ കയറി പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചിട്ടും അതിനെയെല്ലാം സംയമനത്തോടെ നേരിട്ട‌് തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിന‌് നേതൃത്വം നൽകിയ പ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
 
സമാധാനപരമായ നിലയിൽ തെരഞ്ഞെടുപ്പ‌് നടത്തുന്നതിന‌് സാഹചര്യമൊരുക്കിയ എൽഡിഎഫ‌് സർക്കാരിനെയും പൊലീസിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. പോളിങ‌് ആരംഭിച്ച സമയത്ത‌് തന്നെ വോട്ടിങ‌് യന്ത്രം പലയിടത്തും തകരാറിലായത‌് പോളിങ‌് വൈകാൻ ഇടയാക്കി. തിരുവനന്തപുരത്തും ആലപ്പുഴയിലും ഉദ്ദേശിച്ച സ്ഥാനാർഥിക്കല്ല വോട്ട‌് രേഖപ്പെടുത്തപ്പെട്ടതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട‌്. വിവി പാറ്റ‌് മെഷീൻ ഉപയോഗിച്ചതിനാൽ കൂടുതൽ സമയം വേണ്ടി വന്നു. ഇത‌് മുൻകൂട്ടികണ്ട‌് മുൻ കരുതൽ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പ‌് കമീഷന‌് വീഴ‌്ചയുണ്ടായോ എന്ന‌് പരിശോധിച്ച‌് ഭാവിയിൽ തിരുത്തൽ നടപടി സ്വീകരിക്കണം.

മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള നിശ്ചയദാർഡ്യമാണ‌് വോട്ടെടുപ്പിൽ പ്രകടമായത‌്. എൽഡിഎഫിന‌് ചരിത്രവിജയം ലഭിക്കുമെന്ന‌് ഇത‌് വ്യക്തമാക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top