17 June Monday

മാടമ്പികളുടെ പിറകേ പോകില്ല ,മാടമ്പിത്തരം മനസിൽ വച്ചാൽമതി: കോടിയേരി

പ്രത്യേക ലേഖകൻUpdated: Sunday Feb 24, 2019



മാടമ്പികളുടെ പിറകേപോകേണ്ട സ്ഥിതി പാർടിക്കില്ലെന്നും മാടമ്പിത്തരം മനസിൽ വച്ചാൽമതിയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. എൻഎസ‌്എസുമായി ചർച്ച  നടത്തുന്നതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ  ചോദ്യത്തിന‌് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. തങ്ങൾ പറയുന്നത‌് കേട്ടുകൊള്ളണമെന്ന നിലപാടാണ‌്  സവർണ മേലാളന്മാർക്ക‌്. അതൊന്നും സിപിഐ എം അംഗീകരിക്കില്ല.

വിവിധ രാഷ‌്ട്രീയമുള്ളവർ ഉൾപ്പെടുന്ന എൻഎസ‌്എസ‌് ഇത്തരം നിലപാട‌് സ്വീകരിക്കുന്നത‌് ശരിയല്ല. ഇതിനെയൊക്കെ  തോൽപ്പിക്കാൻ ഇടതുപക്ഷത്തിനു കരുത്തുണ്ട‌്. എൻഎസ‌്എസിന്റെ രാഷ‌്ട്രീയപാർടിയായ എൻഡിപിയെ തോൽപ്പിച്ചാണ‌് എൽഡിഎഫ‌് 1987ൽ അധികാരത്തിലെത്തിയത‌്. ആവർഷം ശരി അത്ത‌ിന‌് സിപിഐ എം എതിരാണെന്ന രീതിയിൽ വൻപ്രചാരണവും മുസ്ലിം കേന്ദ്രീകരണവും നടന്നു. എന്നിട്ടും എൽഡിഎഫ‌് അധികാരത്തിൽ വന്നു. 2006ൽ  ക്രീമിലെയർ വിഷയത്തിൽ പിന്നോക്കക്കാർക്ക‌് തങ്ങൾ എതിരാണെന്നും തിരുവിതാംകൂറിൽ ഒറ്റസീറ്റിലും ജയിക്കില്ലെന്നുമായിരുന്നു പ്രചാരണം.

അതിനെയും അതിജീവിച്ചു. ജാതിയും മതവുമൊന്നും പറഞ്ഞ‌് എൽഡിഎഫിനെ ആർക്കും തോൽപ്പിക്കാനാകില്ല. സ‌്ത്രീപുരുഷ സമത്വം വേണമെന്ന സന്ദേശവുമായാണ‌് വനിതാമതിൽ സൃഷ‌്ടിച്ചത‌്. അല്ലാതെ ശബരിമലയിലെ സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല. ഇക്കാര്യത്തിൽ എസ‌്എൻഡിപി നിലപാട‌് ശ്ലാഘനീയമാണ‌്. ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ‌് 2004 ലെ സ്ഥിതിയിലേക്കെത്തും. ആലപ്പുഴ  പാർലമെന്റ‌് മണ്ഡലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top