18 November Monday

കൊച്ചി മേയർക്ക്‌ ‘ലോഡ്‌ കണക്കിന്‌ ട്രോൾ’

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

കൊച്ചി
സംസ്ഥാനത്ത്‌ ഏറ്റവും വരുമാനമുള്ള  കൊച്ചി നഗരസഭ ദുരിതാശ്വാസ പ്രവത്തനങ്ങളിൽനിന്ന്‌ മാറിനിന്നത്‌ നാട്ടിലാകെ ചർച്ചയാകുന്നു. ഒരു സംഭരണകേന്ദ്രംപോലും തുറക്കാതെ ദുരിതബാധിതരെ അവഗണിച്ച കൊച്ചി മേയറെ ലോഡ്‌ കണക്കിന്‌ ട്രോൾ നൽകിയാണ്‌ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്‌.

ലോഡ്‌ കണക്കിന്‌ സാധനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക്‌ കയറ്റി അയച്ച തിരുവനന്തപുരം മേയറെ മാതൃകയാക്കിയാണ്‌ സോഷ്യൽ മീഡിയ കൊച്ചി മേയർ സൗമിനി ജെയിനെ വിമർശിച്ചത്‌. തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ ചൂണ്ടി ‘ഇതാണെടാ മേയർ ഞങ്ങൾ കൊച്ചിക്കാർക്കും ഒരു മേയർ ഉണ്ട്‌...’ തുടങ്ങിയ പോസ്‌റ്റുകളാണ്‌ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്‌.  പ്രളയബാധിതരെ സഹായിക്കാനായി തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്‌ ഊർജിതമായി പ്രവർത്തിക്കുമ്പോൾ കൊച്ചി മേയർ സൗമിനി ജെയിൻ മഹാരാജാസ്‌ കോളേജിൽ മഴപ്പന്തുകളി മത്സരത്തിന്റെ ഉദ്‌ഘാടനത്തിലായിരുന്നു എന്നും വിമർശനമുണ്ട്‌.  ക്യാമ്പുകളിൽ സേവനം എത്തിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ ഒമ്പതിന്‌ മേയർ സ്‌റ്റിയറിങ് കമ്മിറ്റി വിളിച്ചിരുന്നു. എറണാകുളം ടൗൺഹാളിൽ സംഭരണകേന്ദ്രം തുടങ്ങാൻ തീരുമാനമെടുത്തു. എല്ലാവിധ സഹകരണവും പ്രതിപക്ഷം വാഗ്‌ദാനം ചെയ്‌തു. പക്ഷേ തുടർനടപടി സ്വീകരി
ച്ചില്ല.

നഗരത്തിൽ സർക്കാർ രണ്ടു ക്യാമ്പ്‌ തുറന്നെങ്കിലും അവിടേക്ക്‌ മേയർ എത്തിനോക്കിയില്ലെന്ന്‌ പരാതിയുണ്ട്‌. കഴിഞ്ഞ പ്രളയത്തിലും ക്യാമ്പുകൾ സന്ദർശിക്കാൻ മേയർ തയ്യാറാകാതിരുന്നത്‌ വ്യാപക വിമർശനത്തിന്‌ ഇടയാക്കിയിരുന്നു. കോൺഗ്രസിലെ ഐക്യമില്ലായ്‌മയും സർക്കാർ നടപടികളോടുള്ള കടുത്ത നിഷേധവുമാണ്‌ മേയറുടെ നിസ്സഹകരണത്തിന്‌ കാരണമെന്നാണ്‌ പ്രതിപക്ഷ ആരോപണം.


പ്രധാന വാർത്തകൾ
 Top