25 August Sunday

പെരിന്തൽമണ്ണയിൽ കത്തിക്കുത്ത്‌; യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

പെരിന്തൽമണ്ണ> ബാറിനു സമീപം കത്തിക്കുത്തിൽ  യുവാവ് മരിച്ചു. പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ്(37) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 10 30 ഓടെ പട്ടാമ്പി റോഡിലെ ബാറിന് സമീപമാണ് സംഭവം. ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ 3 മുന്നോടെ മരിച്ചു.

കത്തിക്കുത്തിൽ ഒരാൾക്ക് കൂടി പരിക്കുണ്ട്.സംഭവത്തിൽ 4 പേരെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top