12 November Tuesday

ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നതിന് ഹൈക്കോടതി സ്റ്റേ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കൊച്ചി> ഹൈസ്കൂൾ -ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ലയനം ശുപാർശചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, എൻഎസ്എസ് തുടങ്ങിയവർ നൽകിയ ഹർജി പരിഗണിച്ചാണ് രണ്ട് മാസത്തേക്ക് സ്റ്റേ. കെഇആർ ചട്ടങ്ങൾക്ക് വിരുദ്ധമാണ് കമ്മിറ്റി റിപ്പോർട്ടെന്ന് ഹർജിക്കാർ വാദിച്ചു.

കേന്ദ്ര സർക്കാർ പുതിയ ദേശീയ വിദ്യഭ്യാസ നയത്തിന്റെ കരട് കൊണ്ടുവന്നിട്ടുണ്ട്. അതിൽ അന്തിമ തീരുമാനമെടുക്കും വരെ കമ്മിറ്റി റിപോർട്ട് നടപ്പാക്കരുതെന്നും ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് ഇടക്കാല സ്റ്റേ.


പ്രധാന വാർത്തകൾ
 Top