26 August Monday

കെജിഒഎ സംസ്ഥാന സമ്മേളനത്തിന‌് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

ആലപ്പുഴയിൽ കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം പ്രൊഫ. പ്രഭാത്‌ പട്‌നായിക്‌ ഉദ്‌ഘാടനംചെയ്യുന്നുആലപ്പുഴ
ഗസറ്റഡ‌് ഉദ്യോഗസ്ഥരുടെ സമരൈക്യ പ്രസ്ഥാനമായ കേരള ഗസറ്റഡ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ (കെജിഒഎ) 53–-ാം സംസ്ഥാന സമ്മേളനത്തിന‌് ആവേശത്തുടക്കം. ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിലെ പി എസ‌് നീലകണ‌്ഠപ്രസാദ‌്നഗറിൽ സംസ്ഥാന പ്രസിഡന്റ‌് ഡോ. കെ എം ദിലീപ‌് പതാക ഉയർത്തിയതോടെ മൂന്നുദിവസത്തെ സമ്മേളനത്തിന‌് തുടക്കമായി.

സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. എസ‌് ആർ മോഹനചന്ദ്രൻ  പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡോ. സി സുന്ദരേശൻ കണക്കും അവതരിപ്പിച്ചു. തുടർന്ന‌് ചർച്ച നടന്നു. ജനറൽ സെക്രട്ടറി ടി എസ‌് രഘുലാൽ, ഡോ. സി സുന്ദരേശൻ എന്നിവർ മറുപടി പറഞ്ഞു.

തുടർന്ന‌് സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വൈകിട്ട‌് പ്രതിനിധിസമ്മേളനം പ്രൊഫ. പ്രഭാത‌് പട‌്നായിക‌് ഉദ‌്ഘാടനംചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് ഡോ. കെ ടി ശ്രീലതകുമാരി അധ്യക്ഷയായി. ഡോ. ഇ ടി ബിന്ദു രക്തസാക്ഷിപ്രമേയവും എൻ അനിൽകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ട്രഷറർ സി എസ‌് സുജാത, സിഐടിയു ജില്ലാ സെക്രട്ടറി പി പി ചിത്തരഞ‌്ജൻ, എഐഎസ‌്ജിഇഎഫ‌് ജനറൽ സെക്രട്ടറി എ ശ്രീകുമാർ, എഫ‌്എസ‌്ഇടിഒ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി, കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ പ്രസിഡന്റ‌് വി ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ നാസർ സ്വാഗതവും ജനറൽ കൺവീനർ വി ജയകുമാർ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിന‌് മുന്നോടിയായി എസ‌് രാജലക്ഷ‌്മി എഴുതി വി കെ വിശ്വനാഥൻ സംഗീതം നൽകിയ സ്വാഗതഗാനം കെജിഒഎ ജില്ലാ കമ്മിറ്റിയുടെ സാംസ‌്കാരിക വിഭാഗമായ വെനീസിയം രംഗാവിഷ‌്കാരം നൽകി അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി എസ‌് രഘുലാൽ സംഘടനാപ്രമേയം അവതരിപ്പിച്ചു. തുടർന്ന‌് നടന്ന കലാസന്ധ്യയിൽ കെജിഒഎ കുടുംബാംഗങ്ങളുടെ കലാപരിപാടികളും തിലകൻ പൂത്തോട്ട എഴുതി സംവിധാനംചെയ‌്ത‌് തെക്കൻ പറവൂർ നാടകസംഘം അണിയിച്ചൊരുക്കിയ ‘കഞ്ഞികുടിച്ചിട്ട‌് പോകാം’ എന്ന ഒറ്റയാൾ നാടകവും അരങ്ങേറി.

ഡോ. കെ ടി ശ്രീലതകുമാരി, ഡോ. കെ എം ദിലീപ‌്, ഡോ. ഇ ടി ബിന്ദു, എം കെ രാജൻ, ഡോ. സി സുന്ദരേശൻ എന്നിവരടങ്ങിയ പ്രസീഡിയമാണ‌് സമ്മേളനനടപടികൾ നിയന്ത്രിക്കുന്നത‌്. ടി എസ‌് രഘുലാൽ, ഡോ. എ സുഹ‌ൃദ‌്കുമാർ, വി ജയകുമാർ, ഡോ. എസ‌് ആർ മോഹനചന്ദ്രൻ, ഡോ. എം എ നാസർ എന്നിവരുൾപ്പെടുന്നതാണ‌് സ‌്റ്റിയറിങ‌് കമ്മിറ്റി‌. വിവിധ സബ‌് കമ്മിറ്റി കൺവീനർമാരായി ഡോ. യു സലിൽ (മിനിട‌്സ‌്), പി പി സുധാകരൻ (പ്രമേയം), പി എസ‌് ശിവപ്രസാദ‌് (ക്രഡൻഷ്യൽ) എന്നിവർ പ്രവർത്തിക്കുന്നു. 

ഞായറാഴ‌്ച രാവിലെ ഒമ്പതുമുതൽ പ്രതിനിധിസമ്മേളനം തുടരും.  പകൽ 11ന‌്  ‘നവകേരള പുനർനിർമാണവും സംസ്ഥാന ബജറ്റും’ സെമിനാർ മന്ത്രി ഡോ. ടി എം തോമസ‌് ഐസക‌് ഉദ‌്ഘാടനംചെയ്യും. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും. പകൽ രണ്ടിന‌് സുഹ‌ൃദ‌്സമ്മേളനം ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനംചെയ്യും. 6.30ന‌് ടൗൺഹാൾ അങ്കണത്തിൽ ‘മതനിരപേക്ഷത–- ജനാധിപത്യ ഇന്ത്യ’ വിഷയത്തിൽ സാ‌ംസ‌്കാരിക സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനംചെയ്യും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. നിയുക്ത എംപി എ എം ആരിഫ‌്   അധ്യക്ഷനാകും. രാത്രി ഒമ്പതിന‌് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ‌്റ്റാക്കി’ നാടകം.

തിങ്കളാഴ‌്ച രാവിലെ 9.30ന‌് പ്രതിനിധിസമ്മേളനം തുടരും. പകൽ 3.30ന‌് യാത്രയയപ്പ‌് സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ‌്ഘാടനംചെയ്യും. സംഘടനയുടെ 20,060 അംഗങ്ങളെ പ്രതിനിധീകരിച്ച‌് 658 പേർ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട‌്.

കെജിഒഎ: ശ്രീലതകുമാരി പ്രസിഡന്റ്, രഘുലാൽ ജനറൽ സെക്രട്ടറി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. കെ ടി ശ്രീലതകുമാരിയെയും ജനറൽ സെക്രട്ടറിയായി ടി എസ്  രഘുലാലിനെയും ട്രഷററായി പി എസ‌് ശിവപ്രസാദിനെയും ആലപ്പുഴയിൽ നടക്കുന്ന 53–-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വൈസ‌്പ്രസിഡന്റുമാരായി ഡോ. കെ എം ദിലീപ്, ഡോ. ഇ ടി ബിന്ദു, എം കെ രാജൻ എന്നിവരെയും സെക്രട്ടറിമാരായി ഡോ. എ സുഹൃത്കുമാർ, വി ജയകുമാർ, ഡോ. എസ് ആർ മോഹനചന്ദ്രൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയറ്റ് അംഗങ്ങളായി ഡോ. സി സുന്ദരേശൻ, ഡോ എം എ നാസർ, ഡോ. കെ കെ ഷാജി, എൻ അനിൽകുമാർ, ടി എൻ മിനി, ഇ കെ ബിജുജൻ, ഡോ. യു സലിൽ, പി പി സുധാകരൻ, എ ബിന്ദു, എസ്  ജയിൽകുമാർ, പി വി ജിൻരാജ്, കുഞ്ഞിമമ്മു പറവത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

സംസ്ഥാന കമ്മിറ്റി  അംഗങ്ങളായി എം ഷാജഹാൻ, ഡോ. കെ ജി  സുനിൽകുമാർ, എ പി അജിത്, എസ‌് പ്രേംലാൽ, സി കെ ദിനേശ്കുമാർ (തിരുവനന്തപുരം സൗത്ത്), ടി എസ് ക‌ൃഷ‌്ണകുമാർ, ഡോ. എം എസ‌്  ഷർമദ്, ഡോ. എസ് ശ്രീകുമാർ, ഡോ.സുലൈഖ റഷീദ്, ജെ ജോസഫൈൻ, പി എസ‌് പ്രിയദർശനൻ, എ എസ് ദേവി മീന (തിരുവനന്തപുരം നോർത്ത്), എസ്  ദിലീപ്, എൽ മിനിമോൾ (കൊല്ലം), ബി  ബിനു, എ എസ്  സുമ, ഡോ. ബി.എൻ. ഷാജി, രാജേഷ്. ആർ, പി  സനൽകുമാർ  (പത്തനംതിട്ട), എം എൻ  ശരത്ചന്ദ്രലാൽ, ഡോ. സിജി സോമരാജൻ, സി കെ ഷിബു,  ആർ  അർജുനൻ പിള്ള,   എ ആർ സുന്ദർലാൽ (ആലപ്പുഴ), കെ ആർ രാജീവ്, ഒ ആർ  പ്രദീപ്കുമാർ (കോട്ടയം), ജയൻ പി  വിജയൻ,  ഡോ. സുമേഷ് ദിവാകരൻ (ഇടുക്കി), ടി പി  സിബി, ഡോ. വി ബി  വിനയൻ, ഡയന്യൂസ് തോമസ് (എറണാകുളം) പി എസ്  ജയകുമാർ, ഡോ. വി പി  മോഹൻദാസ്, കെ എം  അജിത്കുമാർ (തൃശൂർ), ഡോ. പി  ശ്രീദേവി, ഡോ. കെ ടി  റജിമോൻ,  ഐ.ഷാഹുൽ ഹമീദ്, പി.ബി. പ്രീതി (പാലക്കാട്), പ്രകാശ് പുത്തൻമഠത്തിൽ, പി  ഉണ്ണി,  (മലപ്പുറം), എസ‌് സുലൈമാൻ, പി  ബീന, എം വാസുദേവൻ (കോഴിക്കോട്), സീസർ ജോസ്, എ ടി  ഷൺമുഖൻ (വയനാട്), പി  സുഹാസിനി, ഡോ. ഇ വി  സുധീർ, ബി പ്രദീപ്, കെ പ്രകാശൻ (കണ്ണൂർ) ഡി എൽ സുമ, കെ സതീശൻ, കെ സജീവ്കുമാർ, എ വി പ്രഭാകരൻ, വി ചന്ദ്രൻ (കാസർഗോഡ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്റർമാർ: ആർ  രാജീവ്, ഗിരിജ കല്ല്യാടൻ.


പ്രധാന വാർത്തകൾ
 Top