11 September Wednesday

ഫ്രീ ഇന്റർനെറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തിരുവനന്തപുരം
സർക്കാർ ഓഫീസുകൾക്കും 20 ലക്ഷം കുടുംബത്തിനും കെ ഫോൺ സേവനം സൗജന്യമാണ്‌. ഒരോ മണ്ഡലത്തിലും നൂറുവീതം വീടുകളാണ്‌ ഇതിനായി തെരഞ്ഞെടുത്തത്‌. എല്ലാ കണക്ഷനുകളുടെയും തത്സമയ നിരീക്ഷണം കെ ഫോൺ വാർ റൂമിൽ ലഭ്യമാണ്‌. ഏത്‌ പരാതിയിലും യഥാസമയം പരിഹാരം ഉറപ്പാക്കും.

മോഡം ലഭ്യമായിട്ടുള്ളിടങ്ങളിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കാം. പൊതുജനങ്ങൾക്കായി 2000 ഫ്രീ വൈ ഫൈ സ്‌പോട്ടും, സർക്കാർ ഓഫീസിലെത്തുന്നവർക്ക്‌ മിതമായ നിരക്കിലുള്ള വൈ ഫൈ നെറ്റ്‌വർക്കും സജ്ജമാക്കും. ഏകദേശം 14,000 റേഷൻ കട, 2,000 സപ്ലൈകോ ഔട്ട്‌ലെറ്റ്‌, കേരള ബാങ്ക്‌ എന്നിവിടങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ കണക്ഷനെത്തിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top