23 March Saturday

നല്ലദിനങ്ങളുടെ സന്തോഷം പങ്കിട്ട‌് കേരള സംരക്ഷണ യാത്രകൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

തെക്കൻ മേഖല കേരള സംരക്ഷണയാത്രാ ലീഡർ കോടിയേരി ബാലകൃഷ‌്ണനെ സ്വീകരണവേദിയിലേക്ക‌് ആനയിക്കുന്നു

 

വയനാട‌്/കൊല്ലം
ആയിരം നല്ലദിനങ്ങളുടെ സന്തോഷം പങ്കിട്ട‌്,  നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ‌് എൽഡിഎഫ‌് കേരള സംരക്ഷണ യാത്രകൾ. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന യാത്ര കൊല്ലത്തെ പര്യടനം പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു. കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ യാത്ര വയനാട്ടിലാണിപ്പോൾ.   കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ ആവേശകരമായ സ്വീകരണത്തിനുശേഷമാണ‌് വയനാട്ടിലേക്ക‌് പ്രവേശിച്ചത‌്.  മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലായിരുന്നു  സ്വീകരണം.

കർഷകർ, തൊഴിലാളികൾ, ആദിവാസികൾ തുടങ്ങി മലനാടൻ ജനത ഒരേ മനസ്സോടെയെത്തി.  യാത്ര വ്യാഴാഴ‌്ച കോഴിക്കോട‌് ജില്ലയിൽ പ്രവേശിക്കും. രാവിലെ 9.30ന‌് അടിവാരത്ത‌് വൻ വരവേൽപ്പ‌് നൽകും.   രാവിലെ പത്തിന‌് മുക്കത്തും  മൂന്നിന‌് കൊടുവള്ളിയിലും നാലിന‌് ബാലുശേരിയിലും സ്വീകരണം നൽകും. വൈകിട്ട‌് ‌ അഞ്ചിന‌് ബഹുജന റാലിയോടെ പേരാമ്പ്രയിൽ സമാപിക്കും.

കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ പുനലൂരിലും പത്തനാപുരത്തുമായിരുന്നു ബുധനാഴ്ച തെക്കൻ മേഖലായാത്രക്കുള്ള സ്വീകരണം.   രാവിലെ ആയുർ ജങ‌്ഷനിൽ വരവേറ്റ‌് അഞ്ചല്‍ ടൗണിൽ എത്തിച്ചു.

പത്തനാപുരത്ത് ജില്ലാ അതിര്‍ത്തിയായ കല്ലുകടവിലായിരുന്നു സ്വീകരണം. കാര്‍ഗില്‍ രക്തസാക്ഷി സജീവന്റെ അമ്മ കുട്ടിയമ്മ സ്വീകരിക്കാനെത്തിയത് ആവേശമായി. തുടർന്ന‌് യാത്ര പത്തനംതിട്ടയിലേക്ക‌്.  ജില്ലാ അതിർത്തിയായ പുതുവലിൽ എൽഡിഎഫ‌് ജില്ലാ നേതാക്കൾ  വരവേറ്റു.  അടൂരിലെയും പത്തനംതിട്ടയിലെയും സ്വീകരണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.  വ്യാഴാഴ‌്ച രാവിലെ പത്തിന‌് കോന്നിയിലും പകൽ മൂന്നിന‌്  റാന്നിയിലും അഞ്ചിന‌് തിരുവല്ലയിലും നൽകുന്ന സ്വീകരണങ്ങൾക്ക‌് ശേഷം  ചെങ്ങന്നൂർ മണ്ഡലത്തിലെ മാന്നാറിൽ സമാപിക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top