18 August Sunday

32 തസ‌്തികകളിലേക്ക‌് പിഎസ‌്‌‌സി അപേക്ഷ ക്ഷണിക്കും

സ്വന്തം ലേഖകൻUpdated: Tuesday Apr 2, 2019

തിരുവനന്തപുരം > വിവിധ വകുപ്പുകളിൽ 32 തസ‌്തികകളിലേക്ക‌് അപേക്ഷ ക്ഷണിക്കാൻ പിഎസ‌്സി യോഗം തീരുമാനിച്ചു. സ്പെഷ്യൽ  റിക്രൂട്ട്മെന്റ് –- കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ  എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്, ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപറേഷനിൽ  ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ, എൻസിഎ മൃഗസംരക്ഷണ വകുപ്പിൽ  വെറ്റിനറി സർജൻ ഗ്രേഡ് രണ്ട്, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ  ലക്ചറർ ഇൻ വീണ, ലക്ചറർ ഇൻ അറബിക്, ലക്ചറർ ഇൻ ഫിസിക്സ്, ആരോഗ്യ വകുപ്പിൽ  ഡെന്റ  ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, ഇൻഷുറൻസ് മെഡിക്കൽ  സർവീസി ൽ  അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ  ഓഫീസർ, വിവിധ വകുപ്പുകളിൽ  സർജന്റ്, ജനറൽ  റിക്രൂട്ട്മെന്റ് –- മെഡിക്കൽ  വിദ്യാഭ്യാസ വകുപ്പിൽ  അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ, തിയറ്റർ ടെക്നീഷ്യൻ, ഡെന്റ  മെക്കാനിക്, സൈക്യാട്രിക് സോഷ്യൽ  വർക്കർ, ലക്ചറർ ഇൻ മൈക്രോബയോളജി.    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ  ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് (പോളിടെക്നിക്കുകൾ), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സി  കെമിസ്റ്റ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയ  ഡെവലപ്മെന്റ് കോർപറേഷനിൽ സ്റ്റെനോഗ്രാഫർ, ഹാർബർ എൻജിനീയറിങ്ങിൽ-  ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ഓവർസീയർ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ ) തുടങ്ങിയ തസ‌്തികകളിലേക്കാണ‌് അപേക്ഷ ക്ഷണിക്കുന്നത‌്.

ഇടുക്കി ജില്ലയിൽ   കാറ്റഗറി നമ്പർ 451/2017 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ  ഹൈസ്കൂൾ അസിസ്റ്റന്റ് (തമിഴ്) (എൻസിഎ ധീവര) രണ്ട് തവണ എൻസിഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ  ഈ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണ വിഭാഗത്തിന് നൽകി നികത്താനും തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top