17 January Sunday

കേരളത്തിന്റെ കോവിഡ്‌ പ്രതിരോധം ആർബിഐ പ്രസിദ്ധീകരണത്തിൽ : പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020


തിരുവനന്തപുരം
കേരളത്തിന്റെ കോവിഡ്‌ പ്രതിരോധം റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (ആർബിഐ) വാർഷിക പ്രസിദ്ധീകരണത്തിൽ സ്ഥാനംപിടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർബിഐയുടെ വാർഷിക പ്രസിദ്ധീകരണമായ സ്‌റ്റേറ്റ്‌ ഫിനാൻസ്‌: എ സ്റ്റഡി ഓഫ്‌ ബജറ്റ്‌ ഓഫ്‌ 2020–-21ൽ  "കോവിഡ്–- -19 -ദി കേരള മോഡൽ ഓഫ് കണ്ടെയ്ൻമെന്റ്‌ -ദി റോൾ ഓഫ് ലോക്കൽ സെൽഫ് ഗവൺമെന്റ്‌ എന്ന ശീർഷകത്തിലാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം പ്രതിപാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തിലാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. പ്രവാസികൾ കൂടുതൽ കേരളത്തിൽനിന്നായതിനാൽ, സംസ്ഥാനം ഹോട്ട്സ്പോട്ടായി തീരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, വിജയകരമായി ആദ്യഘട്ട പ്രതിരോധം കേരളത്തിൽ നടത്തി. രണ്ടാമത്തെ ഘട്ടം യാത്രാവിലക്ക്‌ നീങ്ങിയപ്പോഴാണുണ്ടായത്. കേസുകളുടെ എണ്ണം കൂടിയപ്പോഴും കേരളത്തിലെ മരണനിരക്ക് 0.3 ശതമാനമായിരുന്നു. അഖിലേന്ത്യാ ശരാശരി 1.5 ശതമാനമാണ്. കോവിഡ് ഫസ്റ്റ്‌ലൈൻ  ട്രീറ്റ്മെന്റ്‌ സെന്റർ സംസ്ഥാനത്തുടനീളം സ്ഥാപിച്ചു. കോൺട്രാക്ട് ട്രേസിങ്‌, ടെസ്റ്റിങ്‌, ക്വാറന്റൈൻ എന്നിവയും നല്ല നിലയിൽ ചെയ്‌തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലാണ് ഇതിൽ ശ്രദ്ധേയം.

കുടുംബശ്രീ, അങ്കണവാടി എന്നിവരുടെ സേവനവും റിപ്പോർട്ടിലുണ്ട്‌. തനത് നികുതിവരുമാനത്തിന്റെ 20.1 ശതമാനം പങ്കുവച്ചപ്പോൾ അഖിലേന്ത്യാ ശരാശരി 9.1 ശതമാനമാണ്. ഇതൊക്കെ മുൻനിർത്തിയാണ്‌ കേരളത്തിന്‌ അംഗീകാരമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top