13 June Sunday

ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി; അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021

തിരുവനന്തപുരം > സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും ഈ സമയത്ത് തുറന്നുപ്രവർത്തിക്കാം. പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. സർക്കാർ ഓഫീസുകൾ അടച്ചിടും. എന്നാൽ താഴെ പറയുന്ന കേന്ദ്ര സർക്കാർ വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കും.

പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികൾ, വാട്ടർ കമ്മീഷൻ, നാഷണൽ സൈക്ലോൺ റിസ്ക് ലഘൂകരണ പദ്ധതി (എം‌പി‌സി‌എസും ഇ‌ഡബ്ല്യുഡി‌എസും പ്രവർത്തിക്കുന്നു), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, തുറമുഖം, റെയിൽ‌വേ എന്നിവ.

സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ, അർദ്ധ സർക്കാർ ഓഫീസുകൾ, പൊതു കോർപ്പറേഷനുകൾ എന്നിവ അടഞ്ഞു കിടക്കും. എന്നാൽ താഴെ പറയുന്ന സർക്കാർ വകുപ്പുകളും

i. ആരോഗ്യം, ആയുഷ്, റവന്യൂ, എൽഎസ്ജിഡി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഇൻഡസ്ട്രീസ്,
ലേബർ, സൂ, കേരള ഐടി മിഷൻ, ഇറിഗേഷൻ, വെറ്ററിനറി സർവീസസ്, സോഷ്യൽ
ജസ്റ്റിസ് സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ.

ii. പോലീസ്, എക്സൈസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, ഫയർ & എമർജൻസി
സേവനങ്ങൾ, ദുരന്ത നിവാരണ, വനം, ജയിലുകൾ

iii. ജില്ലാ കളക്ടറേറ്റും ട്രഷറിയും

iv. വൈദ്യുതി, ജലവിഭവം, ശുചിത്വം

കോവിഡ് മാനേജുമെന്റിൽ ഉൾപ്പെട്ടിട്ടുള്ളവ ഒഴികെ മുകളിൽ പറഞ്ഞ എല്ലാ വകുപ്പുകളും
ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.

ആരോഗ്യമേഖലയ്ക്ക് പ്രവർത്തിക്കാം

സർക്കാർ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം

ഇവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര വിലക്ക് ഇല്ല

കാർഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകൾക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം

വേഗത്തിൽ നശിച്ച് പോകുന്ന കാർഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസമില്ല

വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങൾ അടയ്ക്കണം

റേഷൻ കടകൾ പ്രവർത്തിക്കാം

ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കാം

മൃഗങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം

ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്ക് 10 മുതൽ 1 മണിവരെ സേവനം ലഭ്യമാക്കാം

പത്ര മാധ്യമ സ്ഥാപനങ്ങൾ, കേബിൾ ടിവി, ഡിറ്റിഎച്ച് എന്നിവയ്ക്ക് പ്രവർത്തിക്കാം

ഇന്റർനെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷൻ, തുടങ്ങി സേവനങ്ങൾ നൽകുന്നവയ്ക്ക് പ്രവർത്തിക്കാം

ഓൺലൈൻ വഴിയുള്ള സേവനങ്ങൾ ലഭ്യമാണ്

പെട്രോൾ, എൽപിജി സ്ഥാപനങ്ങൾ പ്രവർത്തിക്കാം

വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം

ശീതീകരണ സ്റ്റോറേജ്, വെയർഹൗസ് എന്നിവ പ്രവർത്തിക്കാം

സ്വകാര്യ സുരക്ഷ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം

മാസ്ക്, സാനിറ്റൈസർ, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിർമ്മാണ വിതരണ വിപണനങ്ങൾക്ക് തടസമില്ല

ക്വറിയർ സർവ്വീസ് പ്രവർത്തിപ്പിക്കാം

ടോൾ ബൂത്ത്, മത്സ്യബന്ധനം എന്നിവ പ്രവർത്തിക്കാം

അവശ്യ വസ്തുക്കളുടെ നിർമാണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം

കയറ്റുമതി ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം

എയർ ലൈൻ, ട്രെയിൻ സർവ്വീസുകൾ ഉണ്ടാകും

മെട്രോ ഉണ്ടാകില്ല

മാർഗനിർദ്ദേശങ്ങൾ ഇവിടെ വായിക്കാം:

പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സർവീസിലുള്ള ഓഫീസുകൾക്ക് മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകൂ. റേഷൻ കടകളടക്കം ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി വിൽക്കുന്ന കടകൾ, പാൽ, ഇറച്ചി, മീൻ തുടങ്ങിയവ വിൽക്കുന്ന കടകൾ, കാലിത്തീറ്റ വിൽക്കുന്ന കടകൾ എന്നിവയെയൊക്കെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകൾ, മറ്റ് ധനാകാര്യ സ്ഥാപനങ്ങൾ എന്നിവ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയേ പ്രവർത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവർത്തിക്കാം.

അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി. കേബിൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഔഷധ മേഖല, പെട്രോൾ പമ്പുകൾ, എൽപിജി, വൈദ്യുതോത്പാദന, വിതരണ മേഖലകൾ എന്നിവകൾക്ക് പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല. നിർമ്മാണ മേഖലയും മെയിൻ്റനൻസും ആവാം. പരമാവധി അഞ്ച് പേരെ ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയും ആവാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top