18 June Friday
സാമൂഹ്യഅകലം പാലിക്കാത്തതിന് 13,839, 
മാസ്ക് ധരിക്കാത്തതിന്‌ 21,534 കേസ്‌

ലോക്ക്ഡൗൺ തുടങ്ങി ; സഹകരിച്ച്‌ ജനം , പൊലീസ്‌ പരിശോധന കർശനമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

തിരക്കൊഴിഞ്ഞ എറണാകുളം നഗരത്തിലൂടെ രോഗിയുമായി പോകുന്ന ആംബുലൻസ് ഫോട്ടോ: സുനോജ് നെെനാൻ മാത്യു


തിരുവനന്തപുരം
കോവിഡ്‌ രണ്ടാം തരംഗവ്യാപനം തടയാൻ സംസ്ഥാനത്ത്‌ ലോക്ക്ഡൗൺ ശനിയാഴ്‌ച ആരംഭിച്ചു. ജനങ്ങൾ പൊതുവെ ലോക്ക്ഡൗൺ നടപടികളോട്‌ സഹകരിക്കുന്നു. അനാവശ്യമായി ആരും റോഡിലിറങ്ങിയില്ല. പൊലീസ്‌ പരിശോധന കർശനമാക്കി. മാസ്ക് ധരിക്കാത്തതിന്‌ 21,534 പേർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തതിന് 13,839 പേർക്കെതിരെയും കേസെടുത്തു. 76,18,100 രൂപ പിഴയീടാക്കി. നിരവധി വാഹനങ്ങൾ പിടികൂടി. 16 അർധരാത്രിവരെ ലോക്‌ഡൗൺ തുടരും.

ഒരാഴ്ചകൊണ്ട് ലോക്‌ഡൗണിന്റെ പ്രതിഫലനം പ്രതിദിന കോവിഡ്‌ കേസുകളിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.   രോഗികളെ ആശുപത്രിയിലെത്തിക്കാനും മരുന്നിനും അടിയന്തരസാഹചര്യങ്ങളിലും അഗ്നിരക്ഷാസേനയുടെ 101 ലേക്ക് വിളിക്കാം. കോവിഡ്‌ വാക്‌സിനേഷനെ ലോക്‌ഡൗൺ ബാധിക്കില്ല. അത്യാവശ്യങ്ങൾക്ക്‌ പുറത്തിറങ്ങുന്നവർ ഇരട്ട മാസ്‌ക്‌ നിർബന്ധമായും ധരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top