16 September Monday

ഐഎസിൽ ചേർന്ന കാസർകോട്‌ സ്വദേശി റാഷിദ്‌ യുഎസ്‌ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

കാസര്‍കോഡ് > ഐഎസില്‍ ചേര്‍ന്ന മലയാളി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖുറസാന്‍ പ്രദേശത്ത് നിന്ന് ഐഎസ് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് യുഎസ് വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.

”മൂന്ന് ഇന്ത്യന്‍ സഹോദരന്മാരും രണ്ട് ഇന്ത്യന്‍ സഹോദരീമാരും നാലു കുട്ടികളും കൊല്ലപ്പെട്ടു” സന്ദേശം പറയുന്നു.



രണ്ട് മാസത്തിലധികമായി റാഷിദിന്റെ ടെലഗ്രാം അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റാഷിദിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനാണ് ഐഎസ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. കേരളത്തില്‍ നിന്നും അഫ്ഗാനിലേക്ക് ഐഎസില്‍ ചേരാന്‍ പോയെന്ന് പറയപ്പെടുന്ന 21 മലയാളികളുടെ നേതാവ് റാഷിദ് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളുടെ ഭാര്യ ആയിഷ എന്ന സോണിയയും സംഘത്തിലുണ്ടായിരുന്നു. യു.എ.ഇയില്‍ നിന്നും തെഹ്‌റാന്‍ വഴിയാണ് ഇവര്‍ അഫ്ഗാനിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top